നാഗർകുർണൂൽ:നാഗർകുർണൂലിലെ ദോമലപെൻ്റയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിൻ്റെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ എട്ട് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ സൈന്യവും പങ്ക് ചേർന്നു. ഒറ്റപ്പെട്ടുപോയ തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ അധികൃതർ അക്ഷീണം പ്രയത്നിക്കുമ്പോൾ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
ടണലിൻ്റെ നിർമ്മാണത്തിനിടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് സൈറ്റ് എഞ്ചിനീയർമാർ ഉൾപ്പെടെ ഒരു ഡസനിലധികം ആളുകൾ തുരങ്കത്തിൽ കുടുങ്ങി പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ദേശീയ സംസ്ഥാന ദുരന്തനിവാരണ സംഘങ്ങൾ അപകടത്തെത്തുടർന്ന് സ്ഥലത്തുണ്ട്.
നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ ശക്തിപ്പെടുത്തുന്നതിന്, സെക്കന്തരാബാദിൽ നിന്ന് കരസേനയുടെ എഞ്ചിനീയർ ടാസ്‌ക് ഫോഴ്സ് (ഇടിഎഫ്) സ്ഥലത്തെത്തിയിട്ടുണ്ട്