
മുംബൈയ്ക്കടുത്ത് നേരലിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിള്ള (65)യും ഭാര്യ സുഷമയും ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. റോഡിന്റെ വീതി കുറവായിരുന്ന സാഹചര്യത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം.
നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വിനോദ് പിള്ള ആശുപത്രിയിലേക്കുള്ള വഴിയിലായിരുന്നു മരണപ്പെടുന്നത്; മണിക്കൂറുകൾക്കുള്ളിൽ സുഷമയും മരിച്ചു
