You are currently viewing സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രണ്ട് ഐഎഎഫ് വിമാനങ്ങൾ സജ്ജമായി നില്ക്കുന്നു: വിദേശകാര്യ മന്ത്രാലയം

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രണ്ട് ഐഎഎഫ് വിമാനങ്ങൾ സജ്ജമായി നില്ക്കുന്നു: വിദേശകാര്യ മന്ത്രാലയം

  • Post author:
  • Post category:World
  • Post comments:0 Comments

ഇന്ത്യൻ എയർഫോഴ്‌സിന്റെ രണ്ട് സി-130ജെ വിമാനങ്ങൾ നിലവിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ ഉണ്ടെന്നും ഐഎൻഎസ് സുമേധ പോർട്ട് സുഡാനിലെത്തിയിട്ടുണ്ടെന്നും പ്രതിസന്ധിയിലായ ആഫ്രിക്കൻ രാജ്യത്ത് നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകളുടെ വിശദാംശങ്ങൾ നൽകുന്നതിനിടെ സർക്കാർ ഞായറാഴ്ച അറിയിച്ചു.

“സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സുഡാനിലെ സങ്കീർണ്ണമായി മാറി കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,” വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ പറഞ്ഞു.

“സുഡാനീസ് അധികാരികളെ കൂടാതെ, വിദേശകാര്യ മന്ത്രാലയവും സുഡാനിലെ ഇന്ത്യൻ എംബസിയും യുഎൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, യുഎസ് എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്,” പ്രസ്താവനയിൽ പറയുന്നു.

അടിയന്തര പദ്ധതികൾ ആലോചനയിൽ ഉണ്ട്, എന്നാൽ കരയിലെ ഏത് നീക്കവും സുരക്ഷാ സാഹചര്യത്തെ ആശ്രയിച്ചിരിക്കും, ഖാർട്ടൂമിലെ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായ പോരാട്ടത്തിന്റെ റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു. നിലവിൽ എല്ലാ വിദേശ വിമാനങ്ങൾക്കും സുഡാനീസ് വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. കരമാർഗ്ഗമുള്ള സഞ്ചാരത്തിന് അപകടസാധ്യതകളും ലോജിസ്റ്റിക് വെല്ലുവിളികളും ഉണ്ട്.

ഞങ്ങളുടെ എംബസി സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു, സുരക്ഷിതമായ സഞ്ചാരത്തിന്റെ സാധ്യതയെക്കുറിച്ചും അപകടസാധ്യതകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവരെ ഉപദേശിക്കുന്നു. സാഹചര്യം അനുവദിക്കുമ്പോൾ, കാർട്ടൂം നഗരത്തിൽ നിന്ന് പുറത്തുകടക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും ,പ്രസ്താവന പറയുന്നു.

സുഡാനിലുള്ള 3,000 ഇന്ത്യക്കാരുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സ്ഥിതിഗതികളുടെ റിപ്പോർട്ട് തേടിയിരുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്തു അടിയന്തരമായ ഒഴിപ്പിക്കൽ പദ്ധതികൾക്ക് തയ്യാറെടുക്കാൻ പ്രധാനമന്ത്രി മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു,” പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു

Leave a Reply