You are currently viewing കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് രണ്ട് പേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രം

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് രണ്ട് പേർക്ക് പരിക്ക്

  • Post author:
  • Post category:Kerala
  • Post comments:0 Comments

കോട്ടയം മെഡിക്കൽ കോളജിൽ വ്യാഴാഴ്ച രാവിലെ 14-ാം വാർഡിനോട് ചേർന്ന പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. അപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ആളുകൾ കുടുങ്ങിയതായി പ്രാഥമിക സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് ആരും കുടുങ്ങിയില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു

അപകടം നടന്ന ഭാഗം നിലവിൽ ഉപയോഗത്തിലില്ലാത്തതും, മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്നതുമാണ്. കെട്ടിടം പഴക്കമെത്തിയതും, നേരത്തേ ബലക്ഷയം കണ്ടെത്തിയതുമാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അപകടത്തെ തുടർന്ന് 10, 11, 14-ാം വാർഡുകളിലെ രോഗികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി.

ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും സ്ഥലത്തെത്തി. പുതിയ കെട്ടിടം നിർമാണം പൂർത്തിയായതായും, അപകടം നടന്ന ഭാഗം അടച്ചിട്ടതാണെന്നും അധികൃതർ വ്യക്തമാക്കി. അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

.

Leave a Reply