You are currently viewing മെച്ചപ്പെട്ട കൃഷിക്കായി രണ്ട് പുതിയ കുള്ളൻ തെങ്ങുകൾ;കേരളത്തിനായി ദ്വീപ് സോന
ദ്വീപ് സോന /ഫോട്ടോ കടപ്പാട് -ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്

മെച്ചപ്പെട്ട കൃഷിക്കായി രണ്ട് പുതിയ കുള്ളൻ തെങ്ങുകൾ;കേരളത്തിനായി ദ്വീപ് സോന

  • Post author:
  • Post category:Kerala
  • Post comments:0 Comments

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കേരളത്തിലും തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്(ICAR)- സെൻട്രൽ ഐലൻഡ് അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CIARI) ദ്വീപ് ഹരിത, ദ്വീപ് സോന എന്നീ രണ്ട് പുതിയ കുള്ളൻ തെങ്ങുകൾ ഔദ്യോഗികമായി പുറത്തിറക്കി.

ദ്വീപ് ഹരിത

ദ്വീപ് ഹരിത/കടപ്പാട്-ഐസിഎആർ

കടുംപച്ച നിറത്തിലുള്ള കായ്കളാൽ സവിശേഷമായ ഒരു  ഇനമാണ് ദ്വീപ് ഹരിത, ഒരു തെങ്ങിൽ നിന്ന് പ്രതിവർഷം 150-ലധികം കായ്കൾ വിളയുന്നു. തേങ്ങ ഓരോന്നിനും ഏകദേശം 370 ഗ്രാം തൂക്കം ലഭിക്കും, ഇത് ഉയർന്ന ഉൽപാദനക്ഷമതയുള്ള ഇനമാണ്.


ദ്വീപ് സോന

ദ്വീപ് സോന/കടപ്പാട്-ഐസിഎആർ

മഞ്ഞ കായ്കൾ ഇതിൻറെ സവിശേഷതയാണ്.ദ്വീപ് സോന ആൻഡമാൻ & നിക്കോബാർ ദ്വീപുകൾക്കും അതുപോലെ കേരളത്തിനും അനുയോജ്യമാണ്.  ഒരു കുലയിൽ 10-നും 20-നും ഇടയിൽ കായ്കൾ ഉണ്ടാകും.ദ്വീപ് സോനയുടെ ഇളം കായ്കൾക്ക് 2 കിലോയിൽ കൂടുതൽ ഭാരമുണ്ട്,തൈകൾ  നട്ട് 30 മാസത്തിന് ശേഷം പൂവിടാൻ തുടങ്ങുന്നതുമാണ്.

ദ്വീപ് ഹരിതയും ദ്വീപ് സോനയും ഉയർന്ന വിളവ് സാധ്യതയുള്ളതും ഇളനീർ ഉൽപാദനത്തിന് അനുയോജ്യവുമാണ്.  തെങ്ങ് കൃഷിരീതികൾ മെച്ചപ്പെടുത്തുന്നതിനും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സുസ്ഥിര കാർഷിക വികസനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഇനങ്ങളുടെ അവതരണം

Leave a Reply