You are currently viewing ശബരിമല തീർത്ഥാടനത്തിനിടെ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു

ശബരിമല തീർത്ഥാടനത്തിനിടെ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനിടെ കര്‍ണാടക രാമനഗർ സ്വദേശി പ്രജ്വൽ (20) എന്ന യുവതീർത്ഥാടകനും, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന താൽക്കാലിക ദേവസ്വം ഗാർഡായ കൊല്ലം ചെപ്ര സ്വദേശിയായ  ഗോപകുമാറും (60) ആണ് മരിച്ചത്
ഇരുവരും കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സന്നിധാനത്തേക്കുള്ള  മലകയറ്റത്തിനിടെയാണ് ഇരുവരും പ്രാണനഷ്ടം സംഭവിച്ചത്.

ശബരിമല തീർത്ഥാടനം ആരോഗ്യപരമായി വളരെ ബുദ്ധിമുട്ടുള്ളതാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം മൂവായിരം അടി ഉയരത്തിലേക്കുള്ള കയറ്റമാണ് തീർത്ഥാടകർക്ക് മുന്നിലുള്ളത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് എന്നീ കുത്തനുള്ള കയറ്റങ്ങൾ തീർത്ഥാടനപാതയിൽ ഉൾപ്പെടുന്നു. ഈ യാത്രയിൽ ശരീരികമായ ക്ഷീണം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ മൂലം അപകടങ്ങൾ സംഭവിക്കാറുണ്ട്.

ആശുപത്രി സൗകര്യങ്ങൾ പമ്പയിലും സന്നിധാനത്തും ലഭ്യമായിരുന്നിട്ടും, കഠിനമായ മലകയറ്റം ചിലർക്കു അതിജീവിക്കാൻ കഴിയാത്ത സാഹചര്യം തുടരുകയാണ്. തീർത്ഥാടകർ യാത്രയ്ക്കു മുൻപ് ആരോഗ്യപരിശോധനയും, ആവശ്യമായ ഒരുക്കങ്ങളും നടത്തണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.

Leave a Reply