You are currently viewing തിരുവനന്തപുരം ,മംഗലപുരത്ത് മാനഭംഗശ്രമത്തിന് രണ്ട് പേർ അറസ്റ്റിൽ.

തിരുവനന്തപുരം ,മംഗലപുരത്ത് മാനഭംഗശ്രമത്തിന് രണ്ട് പേർ അറസ്റ്റിൽ.

തിരുവനന്തപുരത്ത് 20 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച് കയറി തുണികൊണ്ട് കെട്ടിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. പ്രതികളായ രണ്ട് പേരെ മംഗലപുരം പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊല്ലം സ്വദേശികളായ പ്രതികൾ സമീപത്തെ കേബിൾ ലൈനിൽ ജോലിക്കായി എത്തിയതായിരുന്നു. ഇവർ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.പീഡനത്തിനിരയായ യുവതി വീട്ടിൽ തനിച്ചായിരുന്നു.

  അക്രമികളെ തള്ളിമാറ്റിയ യുവതി ഓടി രക്ഷപെടുകയും അയൽവാസികളെ വിവരമറിയിക്കുകയും അവർ പോലീസിൽ അറിയിക്കുകയുമായിരുന്നു.പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിലും പ്രതികളുടെ പശ്ചാത്തലം മനസിലാക്കുന്നതിലും പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply