വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു .
കാൻഡി ഗ്രാമത്തിലെ കേസരി മേഖലയിലാണ് സംഭവം.
സംഭവത്തെ തുടർന്ന് രജൗരിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
കൊട്രങ്ക സബ് ഡിവിഷനിലെ കാൻഡി പ്രദേശത്ത് സുരക്ഷാ സേന സംയുക്ത ഓപ്പറേഷനിൽ ഒരു സംഘം ഭീകരരെ വളഞ്ഞതായും രാവിലെ 8 മണിയോടെ ഏറ്റുമുട്ടൽ ആരംഭിച്ചതായും ആർമി പിആർഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
രജൗരി സെക്ടറിലെ കാൻഡി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ, മെയ് 3 ന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ
സേനയുടെ സംയുക്ത സംഘങ്ങൾ സംഭവസ്ഥലത്തേക്ക് അടുക്കുമ്പോൾ, ഒളിച്ചിരുന്ന ഭീകരർ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.