കേരളത്തിൽ ഉടനീളമുള്ള 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുകയും, മൂന്ന് പഞ്ചായത്തുകളുടെ ഭരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് (എൽഡിഎഫ്) പിടിച്ചെടുക്കുകയും ചെയ്തു.തൃശ്ശൂരിലെ നാട്ടിക പഞ്ചായത്തും ഇടുക്കിയിലെ കരിമണ്ണൂർ പഞ്ചായത്തും പാലക്കാട് തച്ചമ്പാറ പഞ്ചായത്തുമാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്.
ഫലങ്ങൾ ഇപ്രകാരമാണ്:
യുഡിഎഫ്: 17 സീറ്റ്
എൽഡിഎഫ്: 11 സീറ്റുകൾ
ബിജെപി: 3 സീറ്റുകൾ
11 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.87% പോളിങ് രേഖപ്പെടുത്തി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്കോട് വാർഡ് ഉൾപ്പെടെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലും 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.