You are currently viewing പാലക്കാട്ടും മലപ്പുറത്തും അൾട്രാ വയലറ്റ് റെഡ് അലർട്ട് പ്രഖ്യാപിച്ചു

പാലക്കാട്ടും മലപ്പുറത്തും അൾട്രാ വയലറ്റ് റെഡ് അലർട്ട് പ്രഖ്യാപിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാ വയലറ്റ് (UV) സൂചിക ഉയർന്ന നിലയിൽ തുടരുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാരിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ വീഴുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമായേക്കാമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

പരമാവധി സൂര്യപ്രകാശം ഒഴിവാക്കേണ്ട സമയം

➡ പകൽ 10 മുതൽ 3 വരെ ഉയർന്ന അളവിൽ യുവി സൂചിക രേഖപ്പെടുത്തപ്പെടുന്നുണ്ട്.
➡ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
➡ പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം.
➡ ശരീരം മുഴുവനും മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് സുരക്ഷിതമാണ്.

മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉയർന്ന അപകടസാധ്യത

മലയോര മേഖലകളിലും ഉഷ്ണമേഖല പ്രദേശങ്ങളിലും സാധാരണയായി യുവി സൂചിക ഉയർന്നതായിരിക്കും. ഈ പ്രദേശങ്ങളിലുള്ളവർ അധിക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച ഉച്ചക്ക് 12.45 നുള്ള കണക്ക് പ്രകാരമുള്ള അൾട്രാ വയലറ്റ് സൂചിക ഇപ്രകാരമാണ്.

🔴 റെഡ് അലർട്ട്

പാലക്കാട് : 11

മലപ്പുറം : 11


🟠 ഓറഞ്ച് അലർട്ട്

കൊല്ലം : 10

ഇടുക്കി : 10

പത്തനംതിട്ട : 9

ആലപ്പുഴ : 9

കോട്ടയം : 9

എറണാകുളം : 8


🟡 യെല്ലോ അലർട്ട്

കോഴിക്കോട് : 7

വയനാട് : 7

തൃശൂർ : 7

തിരുവനന്തപുരം : 6

കണ്ണൂർ : 6

കാസർഗോഡ് : 5

Leave a Reply