You are currently viewing കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ടൈം മാഗസിൻ്റെ ടെക്‌നോളജിയിലും എഐയിലും ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ലിസ്റ്റിൽ ഇടം നേടി

കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ടൈം മാഗസിൻ്റെ ടെക്‌നോളജിയിലും എഐയിലും ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ലിസ്റ്റിൽ ഇടം നേടി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മേഖലകളിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവിനെ ടൈം മാഗസിൻ തിരഞ്ഞെടുത്തു.”ഷേപ്പേഴ്സ്” വിഭാഗത്തിന് കീഴിൽ ഫീച്ചർ ചെയ്ത, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സെമി കണ്ടക്ടർ വ്യവസായത്തിൽ ഇന്ത്യയെ ആഗോള മത്സരാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിൽ വൈഷ്ണവിൻ്റെ നേതൃത്വത്തെ മാഗസിൻ പ്രശംസിച്ചു.

ടൈം മാഗസിൻ റിപോർട്ട് അനുസരിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സെമി കണ്ടക്ടർ നിർമ്മാണത്തിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇടംപിടിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ആധുനിക എഎ സിസ്റ്റങ്ങളിലെ സുപ്രധാന ഘടകങ്ങളായ സെമി കണ്ടക്ടർ  നിർമ്മാണത്തിനായി നിരവധി ഫാക്ടറികൾ ഇതിനകം നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.

കൂടാതെ എഐ സെമി കണ്ടക്ടർ സാങ്കേതിക വിദ്യ എന്നിവയിൽ പുരോഗതി കൈവരിക്കാൻ കഴിവുള്ള ഒരു പ്രത്യേക തൊഴിൽ ശക്തിയെ സൃഷ്ടിക്കുന്നതിനായി  ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം കൈവരിച്ച പുരോഗതിയെ മാഗസിൻ ഊന്നിപ്പറയുന്നു.

വൈഷ്ണവിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അഭിമാനം പ്രകടിപ്പിച്ചു, എ ഐ മേഖലയിൽ ഇന്ത്യയെ ഒരു പ്രമുഖ ശക്തിയായി മാറ്റുന്നതിൽ അദ്ദേഹത്തിൻ്റെ പ്രധാന പങ്ക് ഇത് അടിവരയിടുന്നു.

ടൈം ലിസ്റ്റിലെ മറ്റ് സ്വാധീനമുള്ള പേരുകളിൽ ഗൂഗിളിൻ്റെ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടുന്നു; കൂടാതെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, ഓപ്പൺഎഐയുടെ സിഇ സാം ആൾട്ട്മാൻ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്,കൂടാതെ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി എന്നിവരും ലിസ്റ്റിലുണ്ടു.

Leave a Reply