You are currently viewing 2025 മുതൽ എല്ലാ ട്രക്കുകളിലും എസി ക്യാബിനുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ഇന്ത്യൻ ട്രക്ക് / ഫോട്ടോ കടപ്പാട്: ഡീഗോ ഡെൽ സോ

2025 മുതൽ എല്ലാ ട്രക്കുകളിലും എസി ക്യാബിനുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

2025 മുതൽ എല്ലാ ട്രക്കുകളിലും എയർ കണ്ടീഷൻ ചെയ്ത (എസി) ക്യാബിനുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഈ തീരുമാനം ചൂടുള്ള അന്തരീക്ഷത്തിൽ ദീർഘനേരം റോഡിൽ ചെലവഴിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് ഏറെ ആശ്വാസം പകരുമെന്ന് കരുതപ്പെടുന്നു

ട്രക്ക് ഡ്രൈവർമാർ അഭിമുഖീകരിക്കുന്ന ജോലി സാഹചര്യങ്ങളും, സമയ ദൈർഘ്യവും, ഡ്രൈവർമാരുടെ ക്ഷീണത്തിനും അപകടങ്ങൾക്കും കാരണമാകുന്ന പ്രധാന ഘടകങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്.  വോൾവോയും സ്കാനിയയും പോലുള്ള പ്രശസ്ത ആഗോള ട്രക്ക് നിർമ്മാതാക്കൾ ഇതിനകം തന്നെ തങ്ങളുടെ ഹൈ-എൻഡ് ട്രക്കുകളിൽ എസി ക്യാബിനുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, വർഷങ്ങളായി ഈ വിഷയത്തിൽ ചർച്ചകൾ നടന്നിട്ടും പല ഇന്ത്യൻ നിർമ്മാതാക്കളും ഈ സബ്രദായം സ്വീകരിക്കാൻ മടിച്ചു.  മന്ത്രി ഗഡ്കരിയുടെ നിർദ്ദേശത്തിന് 18 മാസത്തെ പരിവർത്തന കാലയളവ് അനുവദിച്ചിട്ടുണ്ട്

ഡ്രൈവർമാരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഗഡ്കരി ഊന്നിപ്പറഞ്ഞു, ബസ്, ട്രക്ക് ഡ്രൈവർമാരുടെ ഡ്യൂട്ടി സമയത്തിൻ്റെ കാര്യത്തിൽ ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള കടുത്ത വൈരുദ്ധ്യം അദ്ദേഹം എടുത്തുകാണിച്ചു .  ഇന്ത്യൻ ഡ്രൈവർമാർ പലപ്പോഴും 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയുള്ള തീവ്രമായ താപനില സഹിക്കണ്ടി വരുന്നു, ഇത് അവരുടെ ജോലി സാഹചര്യങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു.

ഒരു ഓട്ടോമൊബൈൽ കമ്പനി സംഘടിപ്പിച്ച പരിപാടിയിൽ, എല്ലാ ട്രക്കുകൾക്കും എസി ക്യാബിനുകൾ നിർബന്ധമാക്കുന്ന ഫയലിൽ താൻ ഒപ്പിട്ടതായി ഗഡ്കരി അറിയിച്ചു.  വിലക്കയറ്റം തടസ്സമാകുമെന്ന പ്രതിപക്ഷ വാദങ്ങളും അദ്ദേഹം തള്ളി.

  കണക്കുകൾ പ്രകാരം, ട്രക്കുകളിൽ എസി ക്യാബിനുകൾ സ്ഥാപിക്കുന്നതിനുള്ള അധിക ചെലവ് ഒരു ട്രക്കിന് 10,000 മുതൽ 20,000 രൂപ വരെയാണ്.

Leave a Reply