തിരുവനന്തപുരം: ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ നൃത്ത അധ്യാപകന് 52 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിനാണ് ഈ ശിക്ഷ ലഭിച്ചത് .
തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്.
കോടതി വിധിച്ച 3.25 ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ പ്രതിക്ക് അധികമായി 3.5 വർഷം തടവ് അനുഭവിക്കേണ്ടിവരും.
