നടൻ ഉണ്ണിമുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, വിപിനുമായി ഔദ്യോഗികമായ മാനേജർ ബന്ധം ഉണ്ടായിരുന്നില്ലെന്നും ഉണ്ണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവ ദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നുവെന്നും, വികാരഭരിതമായി സംസാരിച്ചപ്പോൾ വിപിന്റെ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞതും ശരിയാണെന്നും ഉണ്ണി സമ്മതിച്ചു. എന്നാൽ, അടി ഉണ്ടായിട്ടില്ലെന്നും, പിന്നീട് വിപിൻ ക്ഷമാപണം നടത്തി പോയതാണെന്നും ഉണ്ണി വ്യക്തമാക്കി

വിപിനുമായി അടി ഉണ്ടായിട്ടില്ല എന്ന് ഉണ്ണിമുകുന്ദൻ
- Post author:Web desk
- Post published:Saturday, 31 May 2025, 21:50
- Post category:Kerala
- Post comments:0 Comments