You are currently viewing ആ ദുരൂഹതയ്ക്ക് ചുരുളഴിയുന്നു?അമേലിയ എയർഹാർട്ടിന്റെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പര്യവേക്ഷകർ .

ആ ദുരൂഹതയ്ക്ക് ചുരുളഴിയുന്നു?അമേലിയ എയർഹാർട്ടിന്റെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പര്യവേക്ഷകർ .

  • Post author:
  • Post category:World
  • Post comments:0 Comments

ഏകദേശം ഒരു നൂറ്റാണ്ടോളമായി തുടരുന്ന ഒരു ദുരൂഹതയ്ക്ക് ഒടുവിൽ വിരാമം ആവുകയാണോ? ലോകപ്രശസ്ത വനിതാ വിമാന പൈലറ്റായിരുന്ന അമേലിയ എയർഹാർട്ടിന്റെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പര്യവേക്ഷകർ അവകാശപ്പെടുന്നു.

13500 ചതുരശ്ര കിലോമീറ്റർ സമുദ്രപടലം മാപ്പു ചെയ്ത ഡീപ് സീ വിഷൻ എന്ന കമ്പനിയുടെ പര്യവേക്ഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നും ലഭിച്ച സോണാർ ചിത്രങ്ങളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ആകൃതിയും വലിപ്പവും കൊണ്ട് അമേലിയ ഉപയോഗിച്ചിരുന്ന ലോക്ക്ഹീഡ് ഇലക്ട്ര 10-ഇ വിമാനവുമായി സാമ്യമുള്ളതാണത്രെ ഈ അവശിഷ്ടങ്ങൾ.

1937 ൽ രാജ്യാന്തര പ്രദക്ഷിണയ്ക്കിടെ അപ്രത്യക്ഷമായ അമേലിയയും നാവിഗേറ്ററായിരുന്ന ഫ്രെഡ് നൂണനും എങ്ങനെ അപ്രത്യക്ഷമായെന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിൽ ഒന്നാണ്. ഹൗലാൻഡ് ദ്വീപിലേക്ക് ഇന്ധനം നിറയ്ക്കാനായി പറന്നതാണെന്നാണ് അവസാനത്തെ വിവരം. എന്നാൽ അവിടെയെത്തുന്നതിന് മുൻപ് തന്നെ ഇരുവരെ മു കാണാതായി. ഒട്ടേറെ തിരച്ചിലുകൾ നടത്തിയിട്ടും വിമാനത്തിന്റെയോ മൃതദേഹങ്ങളുടെയോ യാതൊരു അടയാളവും ലഭിച്ചിരുന്നില്ല.


ഡീപ് സീ വിഷന്റെ കണ്ടെത്തൽ കൃത്യത തെളിയിക്കാൻ ഇനിയും പരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ ഈ ഇമേജുകളുടെ വിശകലനം അമേലിയയുടെയും ഫ്രെഡിന്റെയും ജീവിതത്തെക്കുറിച്ച് ദശകങ്ങൾ നീണ്ട കടങ്കഥക്ക് വിരാമം നൽകാൻ സാധ്യതയുണ്ട്. കണ്ടെത്തലിന്റെ വിശദാംശങ്ങൾ ഡീപ് സീ വിഷൻ ഉടൻ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വാർത്ത ഏവിയേഷൻ ചരിത്രത്തിലെ ഒരു നിർണായക മുന്നേറ്റമായി കാണപ്പെടുന്നു. ഇത് അമേലിയയുടെയും ഫ്രെഡിന്റെയും അവസാന യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്നും അവരുടെ ധീരതയെയും സാഹസികതയെയും നമുക്ക് വീണ്ടും ഓർക്കാൻ പ്രേരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Leave a Reply