You are currently viewing ഓഗസ്റ്റ് 2025 മുതൽ ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നിലവിൽ വരും

ഓഗസ്റ്റ് 2025 മുതൽ ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നിലവിൽ വരും

ഇന്ത്യയിലെ ഏറ്റവും വലിയ തപാൽ ശൃംഖലയായ ഇന്ത്യൻ പോസ്റ്റൽ സർവീസിന്റെ സേവനങ്ങളിൽ വലിയ മാറ്റം വരുന്നു. ഓഗസ്റ്റ് 2025 മുതൽ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൗണ്ടറിൽ സ്വീകരിക്കാൻ തുടങ്ങും. പുതിയ ഐ.ടി. 2.0 സംവിധാനം രാജ്യത്താകമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പോസ്റ്റ് ഓഫീസ് കൗണ്ടറിൽ തന്നെ ഓരോ ഇടപാടിനും പ്രത്യേക ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് യു.പി.ഐ. ആപ്പുകൾ വഴി പണം അടയ്ക്കാൻ കഴിയും. ഇതുവഴി  ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ ഇടപാടുകൾ ഉറപ്പാക്കാം.

ഇന്ത്യൻ തപാൽ വകുപ്പ് നേരത്തെ തന്നെ ബാങ്കിങ്ങ്, ഇൻഷുറൻസ്, ലഘുസമ്പാദ്യപദ്ധതികൾ തുടങ്ങി നിരവധി സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിലെത്തിച്ചിരുന്നു.ഈ പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം രാജ്യത്തെ 1.65 ലക്ഷം പോസ്റ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

പുതിയ സംവിധാനം കർണാടകയിൽ വിജയകരമായി പരീക്ഷിച്ച ശേഷം രാജ്യത്താകമാനം ആഗസ്റ്റ് 2025-നകം നടപ്പിലാക്കാനാണ് തപാൽ വകുപ്പ് പദ്ധതിയിടുന്നത്.

Leave a Reply