മധ്യപൂർവേഷ്യയിൽ സംഘർഷ സാധ്യത ഉയരുന്ന സാഹചര്യത്തിൽ, അമേരിക്ക അവിടെയുള്ള അമേരിക്കൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ബഗ്ദാദ് അമേരിക്കൻ എംബസിയിൽ നിന്ന് അത്യാവശ്യമല്ലാത്ത എല്ലാ ജീവനക്കാരെയും പിന്‍വലിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കൻ സ്ഥാപനങ്ങളിലും ഈ നടപടി ബാധകമാക്കുന്നു. ഈ മേഖലയിൽ നിലവിൽ തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങളും യുദ്ധഭീഷണിയും ഈ തീരുമാനത്തിന് കാരണമായതായി അധികൃതർ അറിയിച്ചു.
പെന്റഗൺ ആവശ്യമായാൽ കൂടുതൽ ആളുകളെ പിന്‍വലിക്കാൻ സന്നദ്ധമാണെന്നും, സൈനികർക്ക് കുടുംബത്തോടൊപ്പം പോകാനുള്ള അനുവാദവും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ തീരുമാനം ഇറാൻ, പാൽസ്തീൻ മേഖലകളിലെ സംഘർഷങ്ങൾ, ഇറാനുമായി മുടങ്ങിയ ആണവ കരാർ ചർച്ചകൾ എന്നിവയെ തുടർന്ന് മേഖലയിൽ സംഘർഷ സാധ്യത വർധിച്ച സാഹചര്യത്തിലാണ്.
