തനിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതിന് ന്യൂയോർക്ക് പ്രോസിക്യൂട്ടർ ആൽവിൻ ബ്രാഗിനെതിരെ ഡൊണാൾഡ് ട്രംപ് ആഞ്ഞടിച്ചു. താൻ തിരഞ്ഞെടുപ്പ് ഇടപെടലിന്റെ ഇരയാണെന്ന്, മുൻ പ്രസിഡന്റ് ചൊവ്വാഴ്ച രാത്രി പറഞ്ഞു,
25 മിനിറ്റ് ദൈർഘ്യമുള്ള ഒരു പ്രസംഗത്തിൽ, തനിക്കെതിരെ അന്വേഷണം നടത്തുന്ന വിവിധ പ്രോസിക്യൂട്ടർമാരെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു, “നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സമയമാണിത്”. “അമേരിക്കയിൽ ഇതുപോലൊന്ന് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ-എ-ലാഗോ റിട്രീറ്റിൽ ഒത്തുകൂടിയ അനുയായികളോട് പറഞ്ഞു.
“നമ്മുടെ രാജ്യം നരകത്തിലേക്ക് പോകുകയാണ്. നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിർഭയമായി പ്രതിരോധിച്ചതാണ് ഞാൻ ചെയ്ത ഒരേയൊരു കുറ്റം,” ട്രംപ് പറഞ്ഞു.
തന്റെ വിവാഹേതര ബന്ധങ്ങൾ പരസ്യമാക്കുന്നത് ഒതുക്കി തീർക്കാൻ പണം നൽകിയതുമായി ബന്ധപ്പെട്ട്”വ്യാജ കേസ്” “2024 ലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ കൊണ്ടുവന്നതാണെന്നും അത് ഉടൻ ഉപേക്ഷിക്കണമെന്നും” അദ്ദേഹം പറഞ്ഞു.