You are currently viewing ഉക്രൈനിന് നൽകുന്ന സഹായത്തിന് പ്രതിഫലമായി അപൂർവ ധാതു വിഭവങ്ങൾ അമേരിക്ക ആവശ്യപ്പെട്ടേക്കും
ഉക്രൈനിന് നൽകുന്ന സഹായത്തിന് പ്രതിഫലമായി അപൂർവ ധാതു വിഭവങ്ങൾ അമേരിക്ക ആവശ്യപ്പെട്ടേക്കും

ഉക്രൈനിന് നൽകുന്ന സഹായത്തിന് പ്രതിഫലമായി അപൂർവ ധാതു വിഭവങ്ങൾ അമേരിക്ക ആവശ്യപ്പെട്ടേക്കും

  • Post author:
  • Post category:World
  • Post comments:0 Comments

വാഷിംഗ്ടൺ, ഡി.സി. – അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യു.എസ്. യുക്രൈനിന് നൽകുന്ന സൈനിക സഹായത്തെ അവിടുത്തെ അപൂർവ ധാതു വിഭവങ്ങളുമായി ബന്ധിപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചു. ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇത് അദ്ദേഹം വ്യക്തമാക്കി, “നമ്മൾ നൽകുന്ന സഹായത്തിനു പകരമായി ഉക്രൈനിലെ അപൂർവ ധാതുക്കളും മറ്റു വിഭവങ്ങളും ഉറപ്പാക്കണം.”ലിഥിയം, യുറേനിയം, ടൈറ്റാനിയം എന്നിവ ഉൾപ്പെടെ 20-ത്തിലധികം അപൂർവ ധാതുക്കളുള്ള യുക്രൈനിന്റെ ഖനി സമ്പത്ത് ട്രിലിയൺ ഡോളറിലധികം മൂല്യമുണ്ടെന്നാണ് കണക്ക്. വൈദ്യുത വാഹന ബാറ്ററികൾ, സോളാർ പാനലുകൾ സൈനിക ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഈ വിഭവങ്ങൾ നിർണ്ണായകമാണ്.വിദേശ നയത്തെ വ്യാപാരപരമായി സമീപിക്കാനുള്ള ട്രംപിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നിർദ്ദേശം. സൈനിക സഹായം നൽകിയാൽ അതിന്റെ പ്രതിഫലമായി സാമ്പത്തിക നേട്ടം നേടിയെടുക്കാനാണ് ശ്രമം. ഇതിലൂടെ യു.എസ്. വ്യവസായത്തിനും ദേശീയ സുരക്ഷയ്ക്കും ദീർഘകാല ഗുണം ഉറപ്പാക്കാനാണ് ലക്ഷ്യം.യുക്രൈനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഈ നിർദ്ദേശത്തോട് താത്പര്യം പ്രകടിപ്പിച്ചെങ്കിലും, ഈ വിഭവങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലേക്ക് പോകാതിരിക്കാൻ യു.എസ്. സുരക്ഷാ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു. യുദ്ധകാല സാഹചര്യത്തിൽ ശക്തമായ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുന്നത് യുക്രൈൻ സർക്കാരിന്റെ പ്രധാന അജണ്ടയാണ്.നടപ്പിലായാൽ, ഈ കരാർ യു.എസ്. യുക്രൈനിന് നൽകുന്ന പിന്തുണയുടെ സ്വഭാവം മാറ്റിമറിക്കുകയും സൈനിക സഹായം നിർദ്ദിഷ്ട സാമ്പത്തിക താൽപര്യങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും. എന്നാൽ, സൈനിക സഹായം പ്രകൃതിസമ്പത്തുമായി ബന്ധിപ്പിക്കുന്നതിന്റെ ധാർമികതയും ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളും ചർച്ചയായേക്കാം.

Leave a Reply