You are currently viewing സിറിയയിൽ നിന്ന് അമേരിക്ക സൈനികരെ പിൻവലിക്കുന്നു: യു എസ് സൈനിക നയത്തിൽ പുതിയ ചുവടുവെപ്പ്

സിറിയയിൽ നിന്ന് അമേരിക്ക സൈനികരെ പിൻവലിക്കുന്നു: യു എസ് സൈനിക നയത്തിൽ പുതിയ ചുവടുവെപ്പ്

അസദ് ഭരണകൂടം വീണതിനെ തുടര്‍ന്ന് അമേരിക്ക സിറിയയില്‍ നിന്നുള്ള സൈനിക പിന്‍വലിപ്പ് ആരംഭിച്ചു. ഏകദേശം 500 അമേരിക്കന്‍ സൈനികരെയാണ് ഈ മാസം സിറിയയില്‍ നിന്ന് തിരികെ വിളിച്ചത്. ഇതോടൊപ്പം, അമേരിക്കന്‍ സൈന്യം സിറിയയിലെ മൂന്ന് പ്രധാന സൈനിക താവളങ്ങളും പൂര്‍ണമായും ഒഴിഞ്ഞു.

ഇതോടെ, അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം സിറിയയില്‍ വന്‍തോതില്‍ കുറയുകയാണ്. ഒഴിഞ്ഞ താവളങ്ങളുടെ നിയന്ത്രണം ഇപ്പോള്‍ കുര്‍ദിഷ് നേതൃത്ത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന് കൈമാറി. ഐഎസിനെതിരായ പോരാട്ടം തുടരുന്നതിനും പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും അമേരിക്കയുടെ പിന്തുണ എസ്ഡിഎഫിന് ലഭ്യമാവും.

അമേരിക്കയുടെ പുതിയ മിഡില്‍ ഈസ്റ്റ് നയത്തിന്റെ ഭാഗമായാണ് ഈ പിന്‍വലിപ്പ്. എന്നാല്‍, സൈനിക പിന്‍വലിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ശൂന്യത ഉണ്ടാകുമോ എന്ന ആശങ്കകളും ഉണ്ട്. ഐഎസിന്റെ ഭീഷണിയും പ്രദേശിക അസ്ഥിരതകളും തുടരുന്നതിനാല്‍ ശേഷിക്കുന്ന സൈനികര്‍ കുറച്ച് താവളങ്ങളില്‍ കൂടി പ്രവര്‍ത്തനം തുടരാനാണ് സാധ്യത.


Leave a Reply