You are currently viewing മുഖ്യമന്ത്രിക്കെതിരെ വി.ഡി. സതീശന്റെ രൂക്ഷ വിമർശനം; തുറന്ന സംവാദത്തിന് വെല്ലുവിളി

മുഖ്യമന്ത്രിക്കെതിരെ വി.ഡി. സതീശന്റെ രൂക്ഷ വിമർശനം; തുറന്ന സംവാദത്തിന് വെല്ലുവിളി

തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻനെയും എൽ.ഡി.എഫ് സർക്കാരിനെയുംതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി.

മുഖ്യമന്ത്രി തന്നെ “നുണേശൻ” എന്ന് വിശേഷിപ്പിച്ചതിന് മറുപടിയായി, “നുണറായി” എന്നാണ് അദ്ദേഹം തിരിച്ചടിച്ചത്. എന്നാൽ പ്രായത്തെ മാനിച്ച് മുഖ്യമന്ത്രിയെ മോശം വാക്കുകൾ കൊണ്ട് വിളിക്കുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ താനുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാകണമെന്നും സതീശൻ വെല്ലുവിളിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ സുതാര്യത വേണമെന്നും അതിനായി പൊതുചർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സി.പി.എം-യും ബി.ജെ.പി-യും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. ചില മണ്ഡലങ്ങളിൽ ഈ സഹകരണം സജീവമാണെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യാൻ പോലീസ് ഇടപെട്ടുവെന്നാരോപിച്ച് സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിയെ “ഭീരുവും മാധ്യമങ്ങളെ ഭയക്കുന്ന ഏകാധിപതിയുമാണ്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും ആരോപിച്ചു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാമർശങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം, സർക്കാരിന്റെ അഴിമതിയും ബി.ജെ.പി ബന്ധവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ശക്തമായ പ്രതികരണം.

Leave a Reply