You are currently viewing വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി; മുഖ്യമന്ത്രി പിണറായി വിജയനും കർദിനാൾ ക്ലിനിക്സ് ബാവയും ഉൾപ്പെടെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു

വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി; മുഖ്യമന്ത്രി പിണറായി വിജയനും കർദിനാൾ ക്ലിനിക്സ് ബാവയും ഉൾപ്പെടെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം:
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അനുസ്മരണവുമായി കേരളം മുഴുവൻ ആദരാഞ്ജലികളിൽ അർപ്പിക്കുമ്പോൾ, രാഷ്ട്രീയ-മത-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

സെക്രട്ടറിയേറ്റിലെ ദർബാർ ഹോളിൽ വിഎസിനെ ആദരാഞ്ജലി അർപ്പിച്ച, മുഖ്യമന്ത്രി പിണറായി വിജയൻ, സ്വന്തം സഹപ്രവർത്തകനും കൂട്ടായ സമരത്തിന്റെ പ്രതീകവുമായിരുന്നു വി.എസ്  കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കാൻ അതുല്യ സംഭാവനകൾ നൽകിയ നേതാവാണ്  എന്നു പറഞ്ഞു

പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങളെ ചേർത്തുനിർത്തിയത് നേതാവാണ് വിഎസ്
എന്ന് കെ കെ രമ പറഞ്ഞു. വിഎസിന്റെ ആശയങ്ങളും  പോരാട്ടങ്ങളും ഇനിയും കേരളത്തിൽ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു

“സധൈര്യമായി തീരുമാനം എടുത്ത് അതു നടപ്പാക്കുന്ന നേതാവായിരുന്നു വി.എസ്,” എന്നും, മൂന്നാർ ഭൂസമര സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കെ. സുരേഷ് കുമാർ ഐ.എ.എസ് പറഞ്ഞു.

മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരനും അന്ത്യോപചാരത്തിനായി എത്തി. “വ്യക്തിത്വത്തിലും പ്രവർത്തിയിലും ആത്മാർഥതയുള്ള ഒരനന്യനായ രാഷ്ട്രീയപ്രവർത്തകനായിരുന്നു വി.എസ്,” എന്നു അദ്ദേഹം പറഞ്ഞു.

സിറിയൻ കത്തോലിക്ക സഭയുടെ കർദിനാൾ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവയും ആദരാഞ്ജലി അർപ്പിച്ചു. “മനുഷ്യന്റെ വേദനകളെ തിരിച്ചറിഞ്ഞ, ജനങ്ങളോടൊപ്പം ജീവിച്ച ഒരു യഥാർത്ഥ ജനനായകനായിരുന്നു വി.എസ്,” എന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത കവി മധുസൂദൻ നായർ വി.എസ് അച്യുതാനന്ദനെ “നാടിൻ്റെ ധീരതയുടെ ഇതിഹാസം” എന്ന പദത്തിൽ വിശേഷിപ്പിച്ചു. “ആ ഇതിഹാസം മരിക്കില്ല, അദ്ദേഹം ചരിത്രത്തിന്റെ ആവർത്തനം തന്നെയാകുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതാവും മുൻ മന്ത്രിയുമായ വി.എൻ. വാസവൻ പറഞ്ഞു, “കേരള ജനതയുടെ ഹൃദയം കവർന്ന പ്രതിപക്ഷ നേതാവായിരുന്നു സഖാവ് വി.എസ്. അദ്ദേഹം നിരന്തരമായി ജനക്ഷേമത്തിന് വേണ്ടി പോരാടിയ നേതാവാണ്.”

വലിയ ജനപ്രീതി നേടിയ, കർമ്മപരമായ നിഷ്ഠയുള്ള നേതാവിനെ കേരളം അന്തിമമായി വിടപറഞ്ഞുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ പ്രഭാവം കാലഘട്ടങ്ങൾക്ക് ശേഷവും നിലനിൽക്കും എന്നതിൽ സംശയമില്ല.

Leave a Reply