കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സന്ദർശിച്ച് വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ രൂപം അനാവരണം ചെയ്തു.
വന്ദേ ഭാരത് ട്രെയിനിൽ ഇതുവരെ 25 ഓളം പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ടെന്നും, എല്ലാ അഭിപ്രായങ്ങളും റെയിൽവേ മന്ത്രാലയം ഉൾക്കൊള്ളുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.
ഓറഞ്ചും കടും ചാരനിറത്തിലുമാണ് പുതിയ വന്ദേ ഭാരത് ട്രെയിൻ പുറത്തിറകിയിരിക്കുന്നത്
കഴിഞ്ഞ ദിവസം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനും മന്ത്രി സന്ദർശിച്ചു.ട്രെയിനുകളിലെ എല്ലാ എയർകണ്ടീഷൻഡ് ക്ലാസുകളിലും എക്‌സിക്യൂട്ടീവ് ക്ലാസുകളിലും ഏർപ്പെടുത്തിയ ഇളവ് നിരക്കുകളെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. ഈ കിഴിവുകൾ ഒരു പുതിയ മാറ്റങ്ങളല്ലെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി നടപ്പിലാക്കി കൊണ്ടിരിക്കുന്നതാണെന്നും വൈഷ്ണവ് പറഞ്ഞു.
എല്ലാ എക്‌സിക്യൂട്ടീവ് ക്ലാസുകൾക്കും എസി ചെയർകാറുകൾക്കും 25 ശതമാനം വരെ നിരക്ക് കുറയുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. വന്ദേ ഭാരതിലും ഇത് നടപ്പിലാക്കും
ഇതുകൂടാതെ, എല്ലാ പൈതൃക സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ ഉടൻ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഹെറിറ്റേജ് സ്പെഷ്യൽ എന്നാണ് ഈ ട്രെയിനുകൾക്ക് നൽകിയിരിക്കുന്ന പേര്. ഭാവിയിൽ ഇത്തരം കൂടുതൽ ട്രെയിനുകൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റീം എഞ്ചിൻ ഉപയോഗിച്ച് നിർമ്മിക്കുമെന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത. വരുന്ന മാസം വിനോദസഞ്ചാരികൾക്ക് ലഭ്യമാകുന്നതിന് മുമ്പ്, പൈതൃക പാതകളിൽ ട്രെയിൻ ആദ്യം പരിശോധനക്കായി പ്രാരംഭ യാത്രകൾ നടത്തും