You are currently viewing യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഒന്നാം സ്ഥാനത്ത് കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസ്സ്

യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഒന്നാം സ്ഥാനത്ത് കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസ്സ്

കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്.  രാജ്യത്തെ 23 വന്ദേഭാരത് ട്രെയിനുകളിൽ കാസർഗോഡ്-തിരുവനന്തപുരം ട്രെയിൻ എറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.

തൊട്ടുപിന്നിൽ ഉള്ളത് തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് ട്രെയിനാണ്. റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.  കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്ന യാത്രക്കാരുടെ എണ്ണം യാത്രക്കാരുടെ ഇരട്ടിയോളം ആണ് . (ഒക്യുപ്പൻസി നിരക്ക് 183 ശതമാനം).  തിരുവനന്തപുരം-കാസർകോടവന്ദേ ഭാരതിൽ ഇത് 176 ശതമാനമാണ് .  ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസാണ് മൂന്നാം സ്ഥാനത്ത്. 

ഏപ്രിൽ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. യാത്രക്കാർ വന്ദേ ഭാരത് സ്വീകരിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.  എന്നിരുന്നാലും, ആദ്യ ആഴ്ചകളിൽ തന്നെ അത് തെറ്റാണെന്ന് തെളിഞ്ഞു.  മെച്ചപ്പെട്ട സൗകര്യങ്ങളും വേഗതയും വന്ദേ ഭാരതിനെ യാത്രക്കാർക്കിടയിൽ കൂടുതൽ ജനപ്രിയമാക്കിയതായി വിശ്വസിക്കപ്പെടുന്നു.  ഇതോടൊപ്പം മികച്ച സുരക്ഷാ സംവിധാനങ്ങളും വന്ദേ ഭാരതിനെ യാത്രക്കാർക്കിടയിൽ പ്രിയങ്കരമാക്കി.

Leave a Reply