You are currently viewing വർക്കല പാപനാശം ബീച്ച് ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഇടം നേടി!

വർക്കല പാപനാശം ബീച്ച് ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഇടം നേടി!

തിരുവനന്തപുരം: ലോകപ്രശസ്ത യാത്രാഗൈഡായ ലോൺലി പ്ലാനറ്റിന്റെ “കടൽത്തീരങ്ങൾ: ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകൾ” എന്ന പുസ്തകത്തിൽ വർക്കല പാപനാശം ബീച്ചിന് ഇടം ലഭിച്ചു. കേരളത്തിന്റെ മനോഹരമായ കടൽത്തീര ടൂറിസത്തിന് കരുത്തു പകരുന്ന വാർത്തയാണിത്. 

അറബിക്കടലിനോട് ചേർന്നുള്ള മണൽപ്പരപ്പും ശാന്തമായ അന്തരീക്ഷവും കൊണ്ട്‌ പ്രസിദ്ധമായ പാപനാശം ബീച്ച് തിരുവനന്തപുരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. തെക്കൻ കേരളത്തിൽ പാറക്കെട്ടുകൾ അറബിക്കടലിനോട് ചേർന്നു കാണപ്പെടുന്ന ഒരേ ഒരു സ്ഥലമാണ് ഇതെന്ന പ്രത്യേകതയും ഇതിനുണ്ട്. 

കടൽക്കാറ്റേറ്റ് വിശ്രമിക്കാനും, സൂര്യസ്നാനം ആസ്വദിക്കാനും, രുചികരമായ കടൽവിഭവങ്ങൾ കഴിക്കാനും നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് പപനശം ബീച്ച്. ആയുർവേദ ചികിത്സകൾ നൽകുന്ന നിരവധി സ്പകളും ഇവിടെയുണ്ട്. 

ലോൺലി പ്ലാനറ്റിന്റെ ഈ അംഗീകാരം കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഗുണങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഈ നേട്ടത്തെ പ്രശംസിച്ച്, ലോകമെമ്പാടുമുള്ള യാത്രാപ്രേമികൾക്കിടയിൽ ഇത് വർക്കലയുടെ പ്രശസ്തി വർധിപ്പിക്കുമെന്ന് പറഞ്ഞു. 

ഈ അംഗീകാരം വർക്കലയുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പ്രദേശത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും പ്രചോദനമാകുമെന്ന് കരുതപ്പെടുന്നു.

Leave a Reply