You are currently viewing ”വർഷങ്ങൾക്ക് ശേഷം” “ആവേശം”  ബോക്സോഫീസിൽ മികച്ച അരേങ്ങറ്റം കുറിച്ചു

”വർഷങ്ങൾക്ക് ശേഷം” “ആവേശം”  ബോക്സോഫീസിൽ മികച്ച അരേങ്ങറ്റം കുറിച്ചു

ഇൻഡസ്ടി ട്രാക്കർ ഫ്രൈഡെ മാറ്റിനിയുടെ ട്വീറ്റ് പ്രകാരം 024 ഏപ്രിൽ 11 ന് റിലീസായ 

 ജിത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമായ

ആവേശം അതിൻ്റെ ആദ്യദിനം ₹4.25 കോടി കളക്ഷൻ നേടി. ഒരു ലോക്കൽ ഗ്യാങ്‌സ്റ്ററുമായി ഇടപഴകണ്ടി വന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെക്കുറിച്ചുള്ള ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച  കോമഡി ഡ്രാമയായ വർഷങ്ങൾക്ക് ശേഷം ആദ്യ ദിനം₹3.62 കോടി കളക്ഷൻ നേടി. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ  അഭിനയിക്കുന്ന ഈ ചിത്രം ഒരു മികച്ച സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു.

 രണ്ട് ചിത്രങ്ങൾക്കും പോസിറ്റീവ് റിവ്യൂകളും ശക്തമായ പ്രേക്ഷക താൽപ്പര്യവും ലഭിക്കുന്നതിനാൽ, ബോക്‌സ് ഓഫീസ് റേസ് എങ്ങനെ വികസിക്കുമെന്ന് വരും ദിവഡങ്ങളിൽ കാത്തിരുന്നു കാണാം

Leave a Reply