You are currently viewing ശുക്രനും വ്യാഴവും അപൂർവ ഗ്രഹ സംയോജനത്തിൽ കണ്ടുമുട്ടുന്നു!  ചന്ദ്രനും കൂടെ ചേരും!

ശുക്രനും വ്യാഴവും അപൂർവ ഗ്രഹ സംയോജനത്തിൽ കണ്ടുമുട്ടുന്നു! ചന്ദ്രനും കൂടെ ചേരും!

ബഹിരാകാശത്ത് ഒരു അപൂർവ്വ സംഗമം നടക്കാൻ പോകുന്നു .ആദ്യം വ്യാഴവും
ശുക്രനും ഒരുമിക്കുന്നു,അതുകഴിഞ്ഞ് ചന്ദ്രനും അവരോടൊപ്പം ചേരും .വാനനിരീക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന
ആ ദിവസങ്ങൾ അടുത്തെത്തി കഴിഞ്ഞു.

മാർച്ച് ഒന്നിന്, ശുക്രനും, വ്യാഴവും സംഗമിക്കും, അതായത് വെറും0.52 ഡിഗ്രിയുടെ
വ്യത്യാസമെ ഇരു ഗ്രഹങ്ങളും തമ്മിൽ ഉണ്ടാവുകയുള്ളു എന്ന് സ്പേസ്.കോം ൻ്റെ റിപ്പോർട്ടിൽ പറയുന്നു. അപ്പോൾ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സിറിയസിന്റെ ഇരട്ടി പ്രകാശത്തിൽ വ്യാഴം പ്രസരിക്കും. മറുവശത്ത്, ശുക്രൻ വ്യാഴത്തേക്കാൾ ആറിരട്ടി പ്രകാശിക്കും . ബൈനോക്കുലറുകൾ ഉപയോഗിച്ച് നോക്കുകയാണെങ്കിൽ ഈ കൗതുകകരമായ പ്രതിഭാസത്തിൻ്റെ മെച്ചപ്പെട്ട അനുഭവം ലഭ്യമാവും.

ശുക്രനും വ്യാഴവും കൂടിച്ചേരുമ്പോൾ ചന്ദ്രനും ,ശുക്രന്റെയും വ്യാഴത്തിന്റെയും സംയോജനത്തിൽ വന്നു ചേരും. ഫെബ്രുവരി 21, 22തീയതികളിൽ ചന്ദ്രൻ
ശുക്രന്റെയും വ്യാഴത്തിന്റെയും എറ്റവും അടുത്തു വരും. ചന്ദ്രൻ ശുക്രനിൽ നിന്ന് ഏകദേശം 7 ഡിഗ്രി താഴെയായി ദൃശ്യമാകും ,അതേസമയം വ്യാഴം രണ്ടിനും മുകളിൽ എട്ട് ഡിഗ്രി വ്യത്യാസത്തിൽ നിലകൊള്ളും

ശുക്രനും, വ്യാഴവും മാർച്ചിലെ ഗ്രഹ സംയോജനത്തിനായി യാത്ര തുടരുമ്പോഴും,ചന്ദ്രൻ ബുധനാഴ്ചയ്ക്ക് ശേഷം അകന്നു പോകും.

Leave a Reply