വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട കരമടിത്തൊഴിലാളികൾ, ചിപ്പി-കട്ടമരത്തൊഴിലാളികൾ, കരമടി അനുബന്ധമായ സ്ത്രീ ചുമട്ടുതൊഴിലാളികൾ തുടങ്ങിയവർക്കാണ് നഷ്ടപരിഹാരം നൽകിയത് .
മരണപ്പെട്ട ഗുണഭോക്താക്കളിന്റെ അവകാശികളടക്കം 15 കുടുംബങ്ങൾക്കാണ് ഏകദേശം 43 ലക്ഷം രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തത്. ഇതോടെ ഈ പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരം ലഭിച്ച കുടുംബങ്ങളുടെ എണ്ണം 2,940 ആയി. ഇതുവരെ വിതരണം ചെയ്ത ആകെ നഷ്ടപരിഹാരം 114.73 കോടി രൂപയിലെത്തിയതായി അധികൃതർ അറിയിച്ചു.