തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം തിളക്കമുള്ള ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ഒരു കപ്പലിൽ നിന്ന് 10,576 ടിഇയു ചരക്കുകൾ നീക്കം ചെയ്ത് തുറമുഖം അതിൻറെ കാര്യക്ഷമതയും ശേഷിയും തെളിയിച്ചു.
എംഎസ്‌സി കമ്പനിയുടെ പലോമ എന്ന കപ്പലിൽ നിന്നാണ് ഇത്രയും വലിയ ചരക്കുനീക്കം നടത്തിയത്. ദക്ഷിണാഫ്രിക്കയിലെ കൊയിഗയിൽ നിന്ന് ഏപ്രിൽ 15-ന് വിഴിഞ്ഞത്ത് എത്തിയ കപ്പൽ, ഏപ്രിൽ 17-ന് ചൈനയിലെ ടിയാൻജിൻ തുറമുഖത്തേക്ക് യാത്ര തുടർന്നു.
ലോകത്തെ ഏതു വലിയ തുറമുഖത്തോടും കിടപിടിക്കാവുന്ന നിലയിലേക്ക് വിഴിഞ്ഞം വളരുന്നത് കേരളത്തിന് നേട്ടമാണ്.തുറമുഖത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ, ലോജിസ്റ്റിക് കഴിവുകൾ എന്നിവയൊക്കെ ആഗോള നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ നേട്ടം.
