You are currently viewing വിഴിഞ്ഞം കപ്പലപകടം:എംഎസ്സി കമ്പനിയുടെ ‘എംവി പലേർമോ’ കപ്പലിന്റെ മേൽ അറസ്റ്റ് നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

വിഴിഞ്ഞം കപ്പലപകടം:എംഎസ്സി കമ്പനിയുടെ ‘എംവി പലേർമോ’ കപ്പലിന്റെ മേൽ അറസ്റ്റ് നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

കൊച്ചി: കേരള തീരക്കടലിൽ എൽസ–3 കപ്പൽ മുങ്ങിയതിനെ തുടർന്ന് മത്സ്യബന്ധനം തടസ്സപ്പെട്ടതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാല് ബോട്ടുടമകൾ നൽകിയ അഡ്മിറാലിറ്റി ഹർജിയിൽ, എംഎസ്സി കമ്പനിയുടെ ‘എംവി പലേർമോ’ എന്ന കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് എസ്. ഈശ്വരൻ നൽകിയ ഉത്തരപ്രകാരം, 2.60 കോടി രൂപ കെട്ടിവയ്ക്കുന്നതുവരെ കപ്പൽ അറസ്റ്റിൽ തുടരും. തുക കെട്ടിവച്ചാൽ അറസ്റ്റിൽ നിന്ന് മോചനം ലഭിക്കും. കപ്പൽ അപകടത്തിന് ശേഷം മത്സ്യബന്ധന ബോട്ടുടമകളുടെ നഷ്ടപരിഹാര ഹർജി കോടതിയിൽ എത്തുന്നത് ഇതാദ്യമാണ്.

ആലപ്പുഴ സ്വദേശി ഷാജി , കൊച്ചി സ്വദേശികളായ വേണു , പുരുഷോത്തമൻ , ടി.ബി. സതീശൻ എന്നിവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും മത്സ്യബന്ധനത്തിന് തടസ്സമാകുന്നുവെന്നാണ് ഇവരുടെ പരാതി.

ജൂൺ 30-ന് കൊച്ചി തീരത്ത് മത്സ്യബന്ധനത്തിനിടെ ഒഴുകി വന്ന കണ്ടെയ്നറിൽ വല കുടുങ്ങി നശിച്ചതായും ബോട്ടിലെ സാമഗ്രികൾ കടലിൽ നഷ്ടപ്പെട്ടതായും ഹർജിക്കാർ ആരോപിച്ചു. സംഭവം സംബന്ധിച്ച് കോസ്റ്റൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലായിരുന്നുവെന്നും അവർ കോടതിയെ അറിയിച്ചു.

Leave a Reply