കടുത്ത മത്സരമുള്ള ഇന്ത്യൻ ടെലികോം മേഖലയിൽ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും നഷ്ടപ്പെട്ട നില വീണ്ടെടുക്കാനുമുള്ള ശ്രമത്തിൽ, വോഡഫോൺ ഐഡിയ (VIL) 18,000 കോടി രൂപ വരെ മൂല്യമുള്ള ഒരു വലിയ ഫോളോ-ഓൺ പബ്ലിക് ഓഫർ (FPO) പ്രഖ്യാപിച്ചു. ഈ നീക്കം രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ്‌പിഒ ആണ്.
നിലവിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ വ്യവസായ ഭീമന്മാരെക്കാൾ ഗണ്യമായ മാർജിനിൽ പിന്നിലായിരിക്കുന്ന വോഡഫോൺ ഐഡിയ വിപണിയിൽ അതിൻ്റെ സ്ഥാനം നിലനിർത്തുന്നതിനു ആവശ്യമായ മൂലധനം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷെയറൊന്നിന് 10-11 രൂപ നിരക്കിലുള്ള എഫ്‌പിഒ പുറത്തിറക്കുന്നത്.
ദീർഘകാലമായി കാത്തിരിക്കുന്ന 5G റോൾഔട്ട്, അതിൻ്റെ 4G സേവനങ്ങൾ ശക്തിപ്പെടുത്തൽ, കുടിശ്ശികകൾ പരിഹരിക്കൽ തുടങ്ങിയ നിർണായക സംരംഭങ്ങൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ പണം എന്നിവ ഈ നടപടകളെ തുടർന്ന് കമ്പനിക്ക് ലഭിക്കുമെന്ന് കരുതുന്നു
ഇന്ത്യയിലെ ടെലികോം വ്യവസായം സമീപ വർഷങ്ങളിൽ കടുത്ത മത്സരത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയയെ സംബന്ധിച്ചിടത്തോളം, ഈ എഫ്‌പിഒ അതിൻ്റെ പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനും ടെലികോം ലാൻഡ്‌സ്‌കേപ്പിലെ പ്രക്ഷുബ്ധമായ സാഹചര്യത്തിലൂടെ സഞ്ചരിക്കുന്നതിനുമുള്ള ഒരു നിർണായക ചുവടുവെപ്പാണ്.