You are currently viewing പ്രപഞ്ച രഹസ്യങ്ങൾ തേടി വോയേജർ 2 യാത്ര തുടരും, ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തി നാസയിലെ ശാസ്ത്രജ്ഞർ.

പ്രപഞ്ച രഹസ്യങ്ങൾ തേടി വോയേജർ 2 യാത്ര തുടരും, ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തി നാസയിലെ ശാസ്ത്രജ്ഞർ.

സൗരയൂഥത്തിന്റെ ഏറ്റവും പുറത്തുള്ള ഗ്രഹങ്ങൾക്കപ്പുറത്ത് എന്താണ് സ്ഥിതിചെയ്യുന്നതെന്ന് പര്യവേക്ഷണം ചെയ്യുന്ന ബഹിരാകാശ വാഹനമായ വോയേജർ 2- ഉപേക്ഷിക്കാൻ നാസ തയ്യാറല്ല.
നാസ 1977 ൽ വിക്ഷേപിച്ച വോയേജർ 2- ഒരു മണിക്കൂറിൽ 34 കിലോമീറ്ററോളം സഞ്ചരിച്ച് നക്ഷത്രാന്തര ബഹിരാകാശത്തിലൂടെ കടന്നുപോകുന്നതിനാൽ അത് സാവാധാനം നശിച്ച് കൊണ്ടിരിക്കുകയാണ്

ഊർജ്ജ ലഭ്യത കുറയുന്നത് കാരണം വോയേജറിന്റെ എഞ്ചിനീയർമാരുടെ സംഘം ഇതിനകം തന്നെ പറക്കലിന് നിർണായകമല്ലാത്ത ഹീറ്ററുകളും മറ്റ് പവർ സ്വിച്ചുകളും ഓഫ് ചെയ്തിട്ടുണ്ട്. എന്നാലും സ്ഥിതി കൂടുതൽ വഷളായി. ബഹിരാകാശ പേടകത്തിന്റെ വൈദ്യുതി വിതരണം കുറഞ്ഞതോടെ, നാസ അതിന്റെ അഞ്ച് ഉപകരണങ്ങളിൽ ഒന്ന് അടച്ചുപൂട്ടാനുള്ള വക്കിലായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ പതിറ്റാണ്ടുകൾ നീണ്ട ശാസ്ത്ര ദൗത്യത്തിന് അന്ത്യം കുറിക്കുമായിരുന്നു

പക്ഷെ എഞ്ചിനീയർമാർ ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചു. 12 ബില്യൺ മൈലുകൾ അകലെ നിന്ന്, അവർ അതിന്റെ ഒരു ഭാഗത്തിനുള്ളിൽ ഒരു പുതിയ ഊർജ്ജ സ്രോതസ്സ് കണ്ടെത്തി.ഇതിന് വോയോജർ 2 ൻ്റെ ഉപകരണങ്ങൾക്ക് ആവശ്യമായ ഊർജ്ജം മൂന്ന് വർഷത്തേക്ക് നല്കാൻ കഴിയും.

“വോയേജർ സൂര്യനിൽ നിന്ന് അകന്നു പോകുന്തോറും അതിൽ നിന്ന്
ലഭിക്കുന്ന സയൻസ് ഡാറ്റ കൂടുതൽ മൂല്യമുള്ളതായിത്തീരുന്നു, അതിനാൽ കഴിയുന്നത്ര കാലം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഞങ്ങൾക്ക് തീർച്ചയായും താൽപ്പര്യമുണ്ട്,” നാസയുടെ ജെറ്റ് പ്രൊപ്പൽഷനിലെ വോയേജറിന്റെ പ്രോജക്റ്റ് ശാസ്ത്രജ്ഞയായ ലിൻഡ സ്പിൽക്കർ പറഞ്ഞു.

വോയേജർ 1 ഉം വോയേജർ 2 ഉം അവയുടെ പ്രതീക്ഷിച്ച കാലാവധി കഴിഞ്ഞതാണ് . വ്യാഴത്തെയും ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും ,ശനിയുടെ വളയങ്ങളെയും കുറിച്ച് പഠിക്കാനാണ് നാസ ആദ്യം ഉദ്ദേശിച്ചത്. ദൗത്യത്തിനായി വെറും അഞ്ച് വർഷം മാത്രം നീണ്ടുനിൽക്കുന്ന തരത്തിലാണ് വോയേജർ നിർമ്മിച്ചിരിക്കുന്നത്.

പ്രാരംഭ വിജയത്തിനുശേഷം, എഞ്ചിനീയർമാർ രണ്ട് ഗ്രഹങ്ങൾ, യുറാനസ്, നെപ്റ്റ്യൂൺ കൂടി ഉൾപ്പെടുത്തി ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ ഇരട്ടിയാക്കി. അവർ ഒരുമിച്ച് നാല് ഗ്രഹങ്ങളും 48 ഉപഗ്രഹങ്ങളും ഗ്രഹങ്ങളുടെ കാന്തികക്ഷേത്രങ്ങളും വളയങ്ങളും പര്യവേക്ഷണം ചെയ്തു.

ഇപ്പോൾ വോയേജർ പേടകം സൂര്യന്റെ സ്വാധീനത്തിന്റെ പരിധികൾ പര്യവേക്ഷണം ചെയ്യുകയാണ്. സൂര്യന്റെ സംരക്ഷണ കുമിളയായ “ഹീലിയോസ്ഫിയർ” എന്ന് വിളിക്കപ്പെടുന്നവയ്ക്ക് പുറത്ത് സഞ്ചരിക്കുന്ന ആദ്യത്തെ പേടകങ്ങളാണ് അവ. നക്ഷത്രാന്തര പരിതസ്ഥിതിയിൽ കാണപ്പെടുന്ന വികിരണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിൽ അതിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ ഇരട്ടകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

ഉപകരണങ്ങളെ അവയുടെ വോൾട്ടേജിലെ മാറ്റങ്ങളിൽ നിന്ന് സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഭാഗത്ത് എഞ്ചിനീയർമാർ അധിക ഊർജ്ജം കണ്ടെത്തി. വൈദ്യുത ഏറ്റക്കുറച്ചിലുകൾ ഉപകരണങ്ങളെ നശിപ്പിക്കാൻ സാധ്യതയുണ്ട്, അതിനാൽ ഒരു റെഗുലേറ്റർ അവരുടെ ജനറേറ്ററുകളിൽ നിന്ന് റിസർവ് ചെയ്ത പവർ ആക്സസ് ചെയ്യുന്നതിന് ഒരു ബാക്കപ്പ് സർക്യൂട്ട് പ്രവർത്തനക്ഷമമാക്കി. ഇപ്പോൾ വോയേജർ 2 ന്റെ ഉപകരണങ്ങൾ ഊർജ്ജം മാറ്റിവയ്ക്കുന്നതിനു പകരം അത് പ്രവർത്തനത്തിനു ഉപയോഗിക്കും.

രണ്ട് വോയേജർ പേടകങ്ങളും റേഡിയോ ഐസോടോപ്പ് തെർമോ ഇലക്ട്രിക് ജനറേറ്ററുകളിൽ പ്രവർത്തിക്കുന്നു, ഇത് ദ്രവിക്കുന്ന പ്ലൂട്ടോണിയത്തിൽ നിന്ന് താപത്തെ വൈദ്യുതിയാക്കി മാറ്റുന്നു.ഈ പ്രക്രിയ നല്കുന്ന ഊർജ്ജം ഓരോ വർഷവും കുറഞ്ഞു വരുന്നു.

വോയേജർ 2 ഇപ്പോൾ ഒരു വോൾട്ടേജ് വ്യത്യാന സംരക്ഷണമില്ലാതെയാണ് പറക്കുന്നതെങ്കിലും,അതിന്റെ വൈദ്യുതി താരതമ്യേന സ്ഥിരതയുള്ളതാണെന്ന് എഞ്ചിനീയർമാർക്ക് ആത്മവിശ്വാസമുണ്ട്, അതിനാൽ പേടകത്തിൻ്റെ ഉപകരണങ്ങൾക്ക് ഒരു ചെറിയ അപകടസാധ്യത മാത്രമെയുള്ളു.

സൗരയൂഥത്തിന്റെ അജ്ഞാത രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ബഹിരാകാശ പേടകങ്ങളാണ് വോയേജർ 1 ഉം വോയേജർ 2 ഉം.
വോയേജർ 2 ആണ് ആദ്യം വിക്ഷേപിച്ചത്, 1977 ഓഗസ്റ്റ് 20-ന്; 1977 സെപ്റ്റംബർ 5-ന് വോയേജർ 1 വേഗതയേറിയതും ഹ്രസ്വവുമായ പാതയിലൂടെ വിക്ഷേപിച്ചു.

Leave a Reply