ഇന്ത്യന്‍ റെയില്‍വേ എസി കോച്ചുകളിൽ കഴുകി പുനരുപയോഗിക്കാവുന്ന രാജസ്ഥാനിലെ പരമ്പരാഗത ബ്ലോക്ക് പ്രിന്റ് ചെയ്ത സാംഗനേരി ബ്ലാങ്കറ്റുകൾ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചു. യാത്രികരുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഈ ബ്ലാങ്കറ്റുകൾ lവൃത്തിയാക്കാനും വീണ്ടും ഉപയോഗിക്കാനും എളുപ്പമാക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പൂക്കളുടെ ആകൃതിയിലുള്ള മനോഹരമായ ഡിസൈനുകളും പ്രകൃതിദത്ത നിറങ്ങളുമാണ് സാംഗനേരി പ്രിന്റിന്റെ പ്രത്യേകത, ഈ സംരംഭം പ്രാദേശിക കരകൗശലപ്രവര്‍ത്തകരെ പിന്തുണയ്ക്കുകയും സ്ഥിരതയുള്ള വസ്ത്രനിര്‍മ്മാണ രീതികളെ പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു.
തിരഞ്ഞെടുത്ത ചില ട്രെയിന്‍ റൂട്ടുകളില്‍ ആദ്യം പദ്ധതി നടപ്പാക്കുന്നതായും യാത്രികരുടെ പ്രതികരണവും പ്രായോഗികതയും വിലയിരുത്തി രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
യാത്രാസൗകര്യങ്ങള്‍ നവീകരിക്കുന്നതും “വോകല്‍ ഫോര്‍ ലോക്കല്‍” പദ്ധതിയിലൂടെ ഇന്ത്യയുടെ പരമ്പരാഗത കൈത്തറി പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇന്ത്യന്‍ റെയില്‍വേയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ പദ്ധതി.
