ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ബാർസിലോണ ക്ലബ്ബിലെക്ക് തിരിച്ചു കൊണ്ടു വരുവാൻ എന്ത് വേണമെങ്കിലും ചെയ്യുമെന്ന് ക്ലബ് പ്രസിഡൻറ് ജോവാൻ ലാപോർട്ട പറഞ്ഞു.
“ലിയോ മെസ്സിയെ ബാഴ്സലോണയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും’ എന്ന് ജിജാന്റസ് എഫ്സിയോട് ലാപോർട്ട പറഞ്ഞു.
ലാപോർട്ട തുടർന്നു “അടുത്ത വർഷത്തെ ടീമിന് വേണ്ടി ഞങ്ങൾ ഇതിനകം പ്രവർത്തിക്കുന്നു. ടീമിനെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു. “
“ടീമിനെ മെച്ചപ്പെടുത്താൻ ആവശ്യമായ ചെലവുചുരുക്കൽ പദ്ധതിയിലാണ് ഞങ്ങളിപ്പോൾ. അടുത്ത സീസണിൽ കൂടുതൽ മത്സരാധിഷ്ഠിത ടീമിനെ സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.”
പക്ഷെ കാര്യങ്ങൾ ബാർസിലോണയ്ക്ക് അത്ര എളുപ്പമല്ല, കാരണം ആദ്യം ക്ലബ് നേരിടുന്ന സാമ്പത്തിക പ്രശനങ്ങൾ അവർ പരിഹരിക്കണം
പിഎസ്ജിയിലെ രണ്ടുവർഷത്തെ കരാറിൽ മെസ്സിക്ക് ഇനി രണ്ടു മാസത്തിൽ താഴെ മാത്രമേയുള്ളു.മെസ്സി തന്റെ കരാർ കാലഹരണപ്പെടുമ്പോൾ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്ൻ വിടാൻ ഒരുങ്ങുകയാണ്,
മെസ്സിയുടെ മുന്നിൽ ഒന്നുകിൽ ബാഴ്സലോണയിലേക്കുള്ള തിരിച്ച് വരവ് അല്ലെങ്കിൽ സൗദി അറേബ്യയിലേ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുക എന്നിവയാണ് പ്രധാന ഓപ്ഷനുകൾ.
മെസ്സി ഏതായാലും പിഎസ്ജി വിടുമെന്ന് എല്ലാവരും കരുതുന്നു. സൗദി അറേബ്യയിലെ
അൽ-ഹിലാൽ ക്ലബ് മെസ്സിക്ക് പ്രതിവർഷം 550 മില്യൺ ഡോളറിന്റെ കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. മെസ്സി ആ കരാർ സ്വീകരിക്കുകയാണെങ്കിൽ അദ്ദേഹം ലോകത്തിലേറ്റവും പ്രതിഫലം വാങ്ങുന്ന കായിക താരമായ ക്രിസ്ത്യാനോ റൊണാൾഡോയെ കടത്തിവെട്ടും. റൊണാൾഡോ നിലവിൽ സൗദിയിലെ ക്ലബ്ബായ അൻനാസ്സറുമായി
പ്രതിവർഷം 212 മില്യൺ ഡോളറിന്റെ കരാറിൽ ഏർപെട്ടിരിക്കുകയാണ്.
അടുത്ത വർഷം സൗദി അറേബ്യയിൽ മെസ്സി കളിക്കുന്നത് “പൂർത്തിയായ കരാർ” ആണെന്ന് പേരിടാത്ത ഒരു വ്യത്തത്തെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
എന്നിരുന്നാലും, അത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ലീഗ് 1 സീസൺ കഴിയുന്നതുവരെ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കില്ലെന്നും മെസ്സിയുമായ ബന്ധപെട്ട വൃത്തങ്ങൾ സിഎൻഎൻ സ്പോർട്ടിനോട് പറഞ്ഞു.