You are currently viewing പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവച്ചു

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവച്ചു

കൊൽക്കത്ത:സി.വി. ആനന്ദ ബോസ് പശ്ചിമ ബംഗാൾ ഗവർണർ പദവിയിൽ നിന്ന് രാജിവച്ചു. 2022 നവംബറിൽ വെസ്റ്റ് ബംഗാൾ സംസ്ഥാനത്തിന്റെ ഗവർണറായി നിയമിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമാണ് രാജിക്കാര്യം സ്ഥിരീകരിച്ചത്.

ഒരു വാർത്താ ഏജൻസിയുമായി നടത്തിയ സംഭാഷണത്തിൽ ബോസ് രാജിവെച്ചതായി അറിയിക്കുകയും, മൂന്ന് വർഷവും പാതിയും താൻ ഗവർണറായി സേവനമനുഷ്ഠിച്ചുവെന്നും വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സി.വി. ആനന്ദ ബോസ്, 2022 നവംബർ മാസത്തിലാണ് പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്.

അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെ പുതിയ ഗവർണറെ നിയമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
രാജിക്കുള്ള കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കേന്ദ്രസർക്കാരിന്റെ തീരുമാനം പ്രകാരം അടുത്ത ഗവർണറെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply