You are currently viewing പശ്ചിമ ബംഗാളിലെ ആദ്യത്തെ ലയൺ സഫാരി സിലിഗുരിയിൽ ആരംഭിക്കും.

പശ്ചിമ ബംഗാളിലെ ആദ്യത്തെ ലയൺ സഫാരി സിലിഗുരിയിൽ ആരംഭിക്കും.

പശ്ചിമ ബംഗാൾ തങ്ങളുടെ ആദ്യത്തെ ലയൺ സഫാരി സിലിഗുരിയിലെ നോർത്ത് ബംഗാൾ ആനിമൽസ് പാർക്കിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇത് മേഖലയിലെ ടൂറിസത്തിന് പുതിയ ഉണർവ്വ് നൽകും.

ഈ സംരംഭത്തിന് മുന്നോടിയായി കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിൽ നിന്ന് ഒരു ജോടി പെൺ സിംഹങ്ങളെയും ത്രിപുരയിൽ നിന്ന് മറ്റൊരു ജോടിയെയും കൊണ്ടുവരും, ഇത് പാർക്കിന്റെ വൈവിധ്യമാർന്ന വന്യജീവികളുടെ ശേഖരം വർദ്ധിപ്പിക്കും. പുതുവർഷത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച് 2024 ജനുവരി ആദ്യവാരമാണ് സിംഹങ്ങളുടെ വരവ്.

20 ഏക്കർ സ്ഥലത്ത് സിംഹങ്ങൾക്കായി അനുയോജ്യമായ ചുറ്റുമതിലുണ്ടാക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. ജീവികളുടെ ക്ഷേമം ഉറപ്പാക്കാൻ രാത്രി ഷെൽട്ടറുകളും നിർമ്മിക്കും

“സംസ്ഥാനത്തെ ആദ്യത്തെ ലയൺ സഫാരി നോർത്ത് ബംഗാൾ ആനിമൽസ് പാർക്കിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” പാർക്കിന്റെ ഡയറക്ടർ കമൽ സർക്കാർ പറഞ്ഞു. ” ഇത് പാർക്കിന്റെ ആകർഷണം വർദ്ധിപ്പിക്കുക മാത്രമല്ല, സന്ദർശകർക്ക് മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിരീക്ഷിക്കാനുള്ള സവിശേഷമായ അവസരം നൽകുകയും ചെയ്യും.”

പാർക്കിൽ നിലവിൽ റോയൽ ബംഗാൾ കടുവ, മുതല ഏഷ്യാറ്റിക് ബ്ലാക്ക് ബിയർ, കാണ്ടാമൃഗം, ഇതര പക്ഷിമൃഗാദികൾ എന്നിവയുൾപ്പെടെ വിവിധ ഇനങ്ങളുണ്ട്. .

നോർത്ത് ബംഗാൾ ആനിമൽസ് പാർക്ക്, സിലിഗുരിയുടെ വടക്കുകിഴക്കൻ പ്രാന്തപ്രദേശത്തുള്ള മഹാനന്ദ വന്യജീവി സങ്കേതത്തിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഒരു തുറസ്സായ സുവോളജിക്കൽ പാർക്കാണ്. 297 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക് വൈവിധ്യമാർന്ന വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിരീക്ഷിക്കാനുള്ള ഒരു സവിശേഷ അവസരം നൽകുന്നു.

Leave a Reply