ബഹിയ എൽ അഗ്വില, ചിലി – ഫെബ്രുവരി 8+ന് നടന്ന അത്ഭുതകരമായ ഒരു സംഭവത്തിൽ , മഗല്ലൻ കടലിടുക്കിലെ സാൻ ഇസിഡ്രോ ലൈറ്റ്‌ഹൗസിന് സമീപം പിതാവ് ഡെല്ലിനൊപ്പം കയാക്കിംഗിനിടെ അഡ്രിയാൻ സിമാൻകാസ് എന്നയാളെ ഒരു കൂറ്റൻ തിമിംഗലം വിഴുങ്ങുകയുണ്ടായി.
പിതാവ് ഡെൽ വീഡിയോയിൽ പകർത്തിയ സംഭവം, ബഹിയ എൽ അഗ്വിലയിൽ ആഡ്രിയൻ തുഴയുന്നതിനിടെയാണ് അരങ്ങേറിയത്. ഒരു മുന്നറിയിപ്പും കൂടാതെ, ഒരു കൂറ്റൻ തിമിംഗലം കടലിൽ നിന്ന് ഉയർന്നുവന്ന് ആഡ്രിയനെയും തോണിയെയും വിഴുങ്ങുകയുണ്ടായി ഡെൽ തൻ്റെ മകനോട് ശാന്തനാകാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കേൾക്കാമായിരുന്നു. എന്നാൽ കുറച്ച് നിമിഷങ്ങൾക്ക് ശേഷം, തിമിംഗലം സിമാൻകാസിനെ പുറത്തേക്ക് തുപ്പിക്കളഞ്ഞു, ജീവൻ തിരിച്ചു കിട്ടിയ ആഡ്രിയൻ ഉടനെ പിതാവിൻറെ അടുത്ത് എത്തിച്ചേർന്നു
“ഞാൻ മരിച്ചുവെന്ന് ഞാൻ കരുതി,” സിമാൻകാസ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. തൻ്റെ പിതാവിൻ്റെ സുരക്ഷയെക്കുറിച്ചും തണുത്ത വെള്ളത്തിലേക്ക് വീണ്ടും പ്രവേശിച്ചതിന് ശേഷം ഹൈപ്പോഥെർമിയ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും താൻ ഭയന്നതായി ആഡ്രിയൻ പറഞ്ഞു ഭാഗ്യവശാൽ, രണ്ട് രണ്ടുപേരും പരിക്കേൽക്കാതെ കരയിലേക്ക് മടങ്ങി.
മത്സ്യശാസ്ത്ര വിദഗ്ദ്ധനായ എറിക് ഹോയ്‌റ്റ് ഉൾപ്പെടെയുള്ള വിദഗ്ദ്ധർ സംഭവം ആകസ്മികമാണെന്ന് വിശ്വസിക്കുന്നു. ഹമ്പ്ബാക്ക് തിമിംഗലങ്ങൾ അവയുടെ ബലീൻ പ്ലേറ്റുകളിലൂടെ ചെറിയ മത്സ്യങ്ങളെയും ക്രസ്റ്റേഷ്യൻകളെയും ഫിൽട്ടർ ചെയ്തു ഭക്ഷണം കഴിക്കുന്നു, സാധാരണയായി വലിയ വസ്തുക്കളെ അവ ലക്ഷ്യം വയ്ക്കാറില്ല,ഇതായിരിക്കാം ആഡ്രിയൻ രക്ഷപ്പെടാൻ കാരണമെന്ന് അവർ കരുതുന്നു. കാലിഫോർണിയയിൽ 2020-ൽ രണ്ട് കയാക്കർമാർ ഒരു തിമിംഗലത്തിൻ്റെ വായിൽ കുടുങ്ങിയ കേസും 2021-ൽ മസാച്യുസെറ്റ്‌സിൽ നിന്ന് ഒരു ലോബ്സ്റ്റർ ഡൈവർ ഉൾപ്പെട്ട സംഭവവും ഉൾപ്പെടെ സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.