പാരീസ്, ഫ്രാൻസ് – ഫ്രഞ്ച് ഫുട്ബോൾ പ്രതിഭാസമായ കൈലിയൻ എംബാപ്പെ, ഈ സീസണിനപ്പുറം പാരീസ് സെന്റ് ജെർമെയ്നിൽ തുടരുമോ എന്ന് സ്ഥിരീകരിക്കാൻ വിസമ്മതിച്ച് തന്റെ ഭാവിയെ സംശയത്തിലേക്ക് തള്ളിവിട്ടു. വേനൽക്കാലത്ത് കരാർ കാലഹരണപ്പെടുന്ന 25-കാരനെ റയൽ മാഡ്രിഡ് വളരെക്കാലമായി കോർത്തെടുക്കാൻ ശ്രമിക്കുന്നു . പിഎസ്ജിയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിനു ശേഷം എംബാപ്പെ തന്റെ അടുത്ത നീക്കത്തെക്കുറിച്ച് വാചാലനായി.
“ഞാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല,” മത്സരശേഷം എംബാപ്പെ പ്രഖ്യാപിച്ചു. “ഈ വർഷം പിഎസ്ജി-ക്കൊപ്പം കിരീടങ്ങൾ നേടുന്നതിലാണ് എന്റെ ശ്രദ്ധ. ഞങ്ങൾ ഇതിനകം ഒന്ന് നേടി, ഞങ്ങൾക്ക് കൂടുതൽ വേണം.”
ഇത് കേൾക്കുമ്പോൾ എംബാപ്പെ സ്ഥിരം പല്ലവി തുടരുകയാണെന്ന് തോന്നിപോകും. കഴിഞ്ഞ വേനൽക്കാലത്ത്, തന്റെ കരാർ പുതുക്കില്ലെന്ന് എംബാപ്പെ പ്രഖ്യാപിച്ചു, ഇത് റയൽ മാഡ്രിഡിലേക്ക് നാടകീയമായ ഒരു മാറ്റത്തിന് വഴിയൊരുക്കി, എന്നിരുന്നാലും, ഞെട്ടിക്കുന്ന യു-ടേണിൽ, അദ്ദേഹം പാരീസിൽ തുടരാൻ തീരുമാനിച്ചു.
ഇപ്പോൾ, ചരിത്രം ആവർത്തിക്കുന്നതായി തോന്നുന്നു, എംബാപ്പെയുടെ ഭാവി തുലാസിൽ തൂങ്ങിക്കിടക്കുന്നു. പിഎസ്ജി യുടെ നിലവിലെ തന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറയുമ്പോൾ, റയൽ മാഡ്രിഡിനോടുള്ള അദ്ദേഹത്തിൻ്റെ ആകർഷണവും ,തിരിച്ച് അദ്ദേഹത്തോടുള്ള അവരുടെ ദീർഘകാല ആരാധനയും അവഗണിക്കാനാവില്ല.
100 മില്യൺ യൂറോ ലോയൽറ്റി ബോണസ് എംബാപ്പെ കഴിഞ്ഞ വേനൽക്കാലത്ത് ഒഴിവാക്കിയതായി റിപ്പോർട്ടുണ്ട്, അദ്ദേഹം സൗജന്യമായി പോയാൽ ഇത് പിഎസ്ജിക്ക് സംരക്ഷണം നല്കും. നിലവിൽ പാരീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, ഏതു സമയവും അദ്ദേഹം ക്ലബ്ബ് വിട്ട് പോയേക്കാം എന്ന് ഇത് സൂചിപ്പിക്കുന്നു.
എംബാപ്പെയുടെ തീരുമാനം ഈ സീസണിലുടനീളം ലോക ഫുട്‌ബോളിലെ ഏറ്റവും ചൂടേറിയ ചർച്ചയാരിക്കുമെന്നതിൽ സംശയമില്ല. അദ്ദേഹം എന്ത് തീരുമാനം എടുക്കുമെന്ന് സമയം മാത്രമേ പറയൂ. പക്ഷേ ഒരു കാര്യം ഉറപ്പാണ് ,ഏതു ക്ലബ്ബിൽ കളിച്ചാലും അദ്ദേഹം അവർക്ക് ഒരു മുതൽകൂട്ടായിരിക്കും .