എവറെസ്റ്റ് കൊടുമുടിയിൽ നൂറുക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് കേൾക്കാവുന്ന തരത്തിൽ ഉച്ചത്തിലുള്ളതും ഭയപ്പെടുത്തുന്നതുമായ ശബ്ദം കേട്ട് അനേകം പർവ്വതാരോഹകർ ഭയന്ന് വിറച്ചിട്ടുണ്ടാക്കും. എന്തായിരിക്കും ആ ശബ്ദത്തിന് പിന്നിൽ?
എവറസ്റ്റ് കൊടുമുടി 15 തവണ കീഴടക്കിയ ഡേവ് ഹാൻ ആണ് രാത്രിയിൽ അവിടെ വിചിത്രമായ ശബ്ദം കേൾക്കുന്നതെന്ന് ആദ്യം പറഞ്ഞത് . അവർ വിശ്രമിക്കുമ്പോൾ താഴ്വരയ്ക്ക് ചുറ്റും മഞ്ഞുപാറകൾ വീഴുന്നത് കണ്ടതായി അദ്ദേഹം പറഞ്ഞു. മനസ്സിൽ ഭയം ജനിപ്പിക്കുന്ന ഭയാനകമായ ശബ്ദം അപ്പോൾ ഇണ്ടാകും.അനേക വർഷങ്ങളായി മനുഷ്യനെ അലട്ടിയ ആ സംശയത്തിന് പിന്നിലെ സത്യം എന്താണെന്ന് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തി.
സൂര്യൻ ഹിമാലയത്തിന് മുകളിൽ അസ്തമിക്കുമ്പോൾ താപനിലയിൽ അതിവേഗം ഇടിവ് സംഭവിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇക്കാരണത്താൽ എവറസ്റ്റ് കൊടുമുടിക്ക് ചുറ്റുമുള്ള മഞ്ഞ് മലകളിൽ ഒരു കോലാഹലം ഉണ്ടാകുന്നു. ഉയരത്തിലുള്ള ഹിമപാളികൾ തകരാൻ തുടങ്ങുന്നു, അവയുടെ ശിഥിലീകരണത്തിന്റെ ഭയാനകമായ ശബ്ദമുണ്ട്. ഹിമപർവ്വതങ്ങളിലെ മഞ്ഞുപാളികൾ പൊട്ടുന്നതായി ഗവേഷകർ കണ്ടെത്തി, ദ്രുതഗതിയിലുള്ള പതനം മൂലം ശബ്ദം വളരെ ഉച്ചത്തിലുള്ളതും ഭയപ്പെടുത്തുന്നതുമാണ്. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്.
ജപ്പാനിലെ ഹോക്കൈഡോ സർവകലാശാലയിലെ ആർട്ടിക് റിസർച്ച് സെന്ററിൽ ജോലി ചെയ്യുന്ന
ഗ്ലേസിയോളജിസ്റ്റ് ഡോ എവ്ജെനി പോഡോൾസ്കിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞർ 2018-ൽ ഹിമപർവ്വതങ്ങളിലെ ഭൂകമ്പ പ്രവർത്തനത്തെക്കുറിച്ച് പഠിച്ചു. മൂന്നാഴ്ചയോളം ശാസ്ത്രജ്ഞൻ ഈ ഹിമാലയൻ പ്രദേശത്ത് താമസിച്ചു. രാത്രിയിൽ താപനില -15 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ 5 ഫാരൻഹൈറ്റിലേക്ക് താഴ്ന്ന ഉടൻ, കൊടുമുടികളിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേട്ടു. വലിയ മഞ്ഞ് പാളികൾ പൊട്ടിത്തെറിക്കുന്നത് കണ്ടു. ആഴത്തിലുള്ള വൈബ്രേഷനുകൾ അളക്കാൻ ഹിമത്തിൽ സെൻസറുകൾ സ്ഥാപിക്കുകയും ഓരോ നിമിഷവും വിവരങ്ങൾ നേടുകയും ചെയ്തു.
അവിടെ സംഭവിക്കുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു .അവിടെ നിന്ന് വരുന്ന ശബ്ദങ്ങൾ രേഖപ്പെടുത്തി.
അവിടെ നിന്ന് മടങ്ങിയ ശേഷം, ആ ശബ്ദങ്ങളെ കുറിച്ച് കൂടുതൽ പഠിച്ചു. താപനിലയിലെ പെട്ടെന്നുള്ള ഇടിവ് മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് ഭൂകമ്പ ഡാറ്റയുടെ പരിശോധനയിൽ നിന്ന് വ്യക്തമായി. കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമി തുടർച്ചയായി ചൂടാകുന്നുണ്ടെന്നും അതിന്റെ ഫലം ഇവിടെയും കാണാറുണ്ടെന്നും സംഘം പറഞ്ഞു.
ഹിമാലയത്തിലെ ഹിമപാളികൾ ഉരുകുന്നത് ദശലക്ഷക്കണക്കിന് ആളുകളെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയെയും അപകടത്തിലാക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. കഴിഞ്ഞ ഏഴ് നൂറ്റാണ്ടുകളിലേതിനേക്കാൾ 10 മടങ്ങ് വേഗത്തിലാണ് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഈ മേഖലയിലെ വിശാലമായ മഞ്ഞുപാളികൾ ചുരുങ്ങിയത്.