You are currently viewing വൻകുടലിലെ ക്യാൻസറും വിറ്റാമിൻ ഡി യും ആയി എന്താണ് ബന്ധം ?<br>പഠനങ്ങൾ പറയുന്നത് ഇങ്ങനെ.

വൻകുടലിലെ ക്യാൻസറും വിറ്റാമിൻ ഡി യും ആയി എന്താണ് ബന്ധം ?
പഠനങ്ങൾ പറയുന്നത് ഇങ്ങനെ.

വൻകുടലിലെ കാൻസർ ലോകമെമ്പാടുമുള്ള മൂന്നാമത്തെ ഏറ്റവും സാധാരണമായ ക്യാൻസറും കാൻസർ മരണനിരക്കിൽ രണ്ടാമത്തേതുമാണ്. ഇത് പുരുഷന്മാരിൽ മൂന്നാമത്തേതും സ്ത്രീകളിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറുമാണ്.

പഞ്ചസാര പാനീയങ്ങൾ, സംസ്കരിച്ച മാംസം എന്നിവയുടെ വർദ്ധിച്ച ഉപഭോഗം,കൗമാരത്തിലും മുതിർന്നവരിലും ഉള്ള അമിതവണ്ണം,
അലസമായ ജീവിത ശൈലി
ഉയർന്ന രക്തസമ്മർദ്ദം, ഹൈപ്പർ ഗ്ലൈസീമിയ, ഹൈപ്പർലിപിഡീമിയ, ടൈപ്പ് 2 പ്രമേഹം ,ആൻറിബയോട്ടിക് ഉപയോഗം എന്നിവയെല്ലാം വൻക്കുടലിലെ കാൻസറിനു സാധ്യത വർദ്ധിപ്പിക്കും

ഇതിനു പുറമെ വിറ്റാമിൻ ഡി പോലുള്ള ചില പോഷകങ്ങൾ വേണ്ടത്ര ശരീരത്തിന് ലഭിക്കാത്തതും വൻകുടലിലെ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

അമേരിക്കയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പഠനനങ്ങൾ അനുസരിച്ച്, വിറ്റാമിൻ ഡിയുടെ കുറവ് വൻകുടലിലെ കാൻസർ സാധ്യത 31% വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. അനുയോജ്യമായ വിറ്റാമിൻ ഡി അളവ് 50 ng/ml ആയി കണക്കാക്കപെടുന്നു

വിറ്റാമിൻ ഡി എങ്ങനെ ലഭിക്കും?

ആളുകൾക്ക് അവരുടെ ഭക്ഷണത്തിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. എന്നിരുന്നാലും, സംരക്ഷണമില്ലാതെ വെയിലത്ത് നിൽക്കുന്നത് ദോഷകരമായ അൾട്രാവയലറ്റ് രശ്മികളേൽക്കാൻ ഇടയാക്കും , ഇത് ചർമ്മ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും. കൂടാതെ വളരെയധികം വിറ്റാമിൻ ഡി ലഭിക്കുന്നത്, ഉദാഹരണത്തിന്, വളരെ ഉയർന്ന അളവിൽ സപ്ലിമെന്റുകൾ കഴിക്കുന്നത് ദോഷകരമാണ്.

നിങ്ങളുടെ ഭക്ഷണത്തിൽ സ്വാഭാവികമായും വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ചൂര മത്തി അയല കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുട്ടയിലും കൂണിലും ചെറിയ അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.സോയയും ബദാം പാലും ഉൾപ്പെടെയുള്ളവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

Leave a Reply