ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത.വരും മാസങ്ങളിൽ വാട്ട്‌സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ഒരു പുതിയ സുപ്രധാന ഫീച്ചർ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ വാട്ട്‌സ്ആപ്പ് ഒരു പുതിയ സംവിധാനം ഒരുക്കുന്നു.
” അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്‌ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് വികസിപ്പിച്ചെടുക്കുന്നു. ഇങ്ങനെ വരുന്ന കോളുകൾ
കോളൾ ലിസ്റ്റിലും നോട്ടിഫിക്കേഷൻ സെന്ററിലും കാണുവാൻ സാധിക്കും എന്നതാണ് പ്രത്യേകത.
ഇത് കൂടാതെ ഈ ഫീച്ചറിന് തടസ്സങ്ങൾ കുറയ്ക്കാനും സ്പാം ഒഴിവാക്കാനും സാധിക്കും ” വാട്ട്‌സ്ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡബ്ലിയുഎബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്തു.
ആപ്പ് സെറ്റിംഗ്സിൽ ഒരിക്കൽ പ്രവർത്തനക്ഷമമാക്കിയാൽ, അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ എല്ലായ്പ്പോഴും നിശബ്‌ദമാക്കപ്പെടും, പക്ഷേ കോൾ ലിസ്റ്റിലും അറിയിപ്പ് കേന്ദ്രത്തിലും കാണിക്കും.
ഈ പുതിയ ഫീച്ചർ സ്പാം കോളുകൾ ഗണ്യമായി കുറയ്ക്കാൻ ഉപയോക്താക്കളെ സഹായിച്ചേക്കാം, പ്രത്യേകിച്ച് സ്പാം കോളുകൾ ഇപ്പോൾ ഇന്സ്റ്ററ്റെൻ്റ് മെസേജിംഗ് ആപ്പുകൾക്കും ഒരു തലവേദനയായി മാറിയിട്ടുള്ള സാഹചര്യത്തിൽ, റിപ്പോർട്ട് പറയുന്നു.
നിലവിൽ, വാട്ട്‌സ്ആപ്പ് ഈ കോളർമാരെ തടയാനും റിപ്പോർട്ടുചെയ്യാനുമുള്ള ഓപ്ഷൻ നൽകുന്നു, എന്നാൽ അജ്ഞാത കോളർമാരെ നിശബ്ദമാക്കാനുള്ള പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് വളരെ ഗുണപ്രദമാകുമെന്ന് പ്രതീക്ഷിക്കപെടുന്നു. വികസന ഘടത്തിലായിരിക്കുന്നതിനാൽ പുതിയ ഫീച്ചർ ഭാവി അപ്‌ഡേറ്റിൽ വാട്ട്‌സ്ആപ്പ് റിലീസ് ചെയ്യും.