തിരുവനന്തപുരം : വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേർന്നുള്ള ഒഡിഷ തീരദേശത്തും മുകളിലായി നിലവിലുണ്ടായിരിക്കുന്ന ചക്രവാതച്ചുഴിയുടെയും, കേരളത്തിന് മുകളിൽ തുടരുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും ഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 12 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയും, ജൂൺ 14 മുതൽ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയും ലഭിക്കാനാണ് സാധ്യത.
ഇത് കൂടാതെ, ജൂൺ 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.