കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ കാട്ടാന കാറിന് നേരെ പാഞ്ഞടുത്തുവെങ്കിലും യാത്രക്കാരായ വയനാട് സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിന് നേരെ ഓടിയെത്തിയത്. ചുരത്തിൽ സാധാരണ ആന ശല്യമില്ലാത്ത സ്ഥലത്താണ് സംഭവം.കാറിൽ സഞ്ചരിച്ച ഒരു വ്യക്തിയാണ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത് . വീഡിയോ ചിത്രത്തിൽ കാട്ടാന പിന്നീട് പിന്തിരിഞ്ഞത് പോകുന്നതും കാണാൻ സാധിക്കും.