You are currently viewing സ്വർണ്ണപ്രഭയിൽ എൽ സാൽവഡോർ തിളങ്ങുമോ? ഖനനം ചെയ്യാത്ത 3 ട്രില്യൺ<br> ഡോളറിന്റെ സ്വർണ്ണശേഖരം രാജ്യത്തുണ്ടെന്ന് അവകാശപ്പെട്ട് പ്രസിഡൻ്റ് നയിബ് ബുകെലെ

സ്വർണ്ണപ്രഭയിൽ എൽ സാൽവഡോർ തിളങ്ങുമോ? ഖനനം ചെയ്യാത്ത 3 ട്രില്യൺ
ഡോളറിന്റെ സ്വർണ്ണശേഖരം രാജ്യത്തുണ്ടെന്ന് അവകാശപ്പെട്ട് പ്രസിഡൻ്റ് നയിബ് ബുകെലെ

  • Post author:
  • Post category:World
  • Post comments:0 Comments

എൽ സാൽവഡോറിൻ്റെ പ്രസിഡൻ്റ് നയിബ് ബുകെലെ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയിൽ, 3 ട്രില്യൺ
ഡോളറിന്റെ സ്വർണ്ണശേഖരം രാജ്യത്തുണ്ടെന്ന്
അവകാശപ്പെട്ടു.പസഫിക് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന ഭൂകമ്പപരമായി സജീവമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സമ്പത്ത്  നിലവിലെ രാജ്യത്തിൻറെ മൊത്ത ആഭ്യന്തര ഉൽപാദനത്തേക്കാൾ വളരെ കൂടുതലാണ്.

ഈ കരുതൽ ശേഖരം ഖനനം ചെയ്യുന്നത് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുകയും ഗണ്യമായ വളർച്ച നൽകുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ബുകെലെ പറയുന്നു.  മെറ്റാലിക് ഖനനത്തിനെതിരായ 2017 ലെ രാജ്യത്തിൻ്റെ നിരോധനത്തെ “അസംബന്ധം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നിരോധനം നീക്കുന്നത് സാമ്പത്തിക വികസനത്തെ പരിസ്ഥിതി പരിപാലനവുമായി സന്തുലിതമാക്കുന്ന സുസ്ഥിരമായ വേർതിരിച്ചെടുക്കൽ രീതികൾക്ക് വഴിയൊരുക്കുമെന്ന് അഭിപ്രായപ്പെട്ടു.

എന്നാൽ ഖനന നിരോധനം നീക്കാനുള്ള നിർദേശം വൻ എതിർപ്പാണ് നേരിടുന്നത്.  പരിസ്ഥിതി വക്താക്കളും കത്തോലിക്കാ സഭയും ശക്തമായ ആശങ്കകൾ പ്രകടിപ്പിച്ചു. രാജ്യത്തിൻ്റെ പ്രകൃതി വിഭവങ്ങൾ തുറന്നുകൊടുക്കുന്നത് പാരിസ്ഥിതിക നാശത്തിനും ദീർഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്ന് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും നിരോധനം പുനഃപരിശോധിക്കാനുള്ള പദ്ധതികളുമായി ബുകെലും അദ്ദേഹത്തിൻ്റെ ഭരണകൂടവും മുന്നോട്ട് നീങ്ങുന്നു.

Leave a Reply