You are currently viewing ദേശീയ പാതയിൽ ടാങ്കർ ലോറി ഇടിച്ച് യുവതി മരിച്ചു

ദേശീയ പാതയിൽ ടാങ്കർ ലോറി ഇടിച്ച് യുവതി മരിച്ചു

കാസർഗോഡ്: കണ്ടോത്ത് ദേശീയ പാതയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി മരിച്ചു. കടന്നപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഓഫീസ് ജീവനക്കാരിയായ കെ. കെ. ഗ്രീഷ്‌മ (38) ആണ് അപകടത്തിൽ മരിച്ചത്. അന്നൂർ ശാന്തി ഗ്രാമിലെ വി. എം. യുഗേഷിന്റെ ഭാര്യയാണ്.

ഇന്ന് രാവിലെ 9.45 മണിയോടെയാണ് കണ്ടോത്ത് ദേശീയ പാതയിൽ അപകടം ഉണ്ടായത്. ടാങ്കർ ലോറി സ്കൂട്ടറിലിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഗ്രീഷ്‌മയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അംഗൻവാടി അധ്യാപിക കെ. കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ടയേർഡ് അധ്യാപകൻ സി. മധുസൂദനന്റെയും മകളാണ് ഗ്രീഷ്‌മ. ഇവർക്ക് ആരവ് എന്ന ഒരുമകൻ ഉണ്ട്. കരിവെള്ളൂർ സ്കൂളിലെ വിദ്യാർത്ഥിയാണ്. സഹോദരൻ വൈശാഖ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.

Leave a Reply