You are currently viewing പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി; പ്രതി കസ്റ്റഡിയിൽ

പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി; പ്രതി കസ്റ്റഡിയിൽ

പട്ടിമറ്റം: പട്ടിമറ്റത്തെ ഒരു കടയിൽ കയറി യുവതിയെ വെട്ടിയ സംഭവത്തിൽ ഇടുക്കി അടിമാലി പതിനാലാം മൈൽ സ്വദേശിയായ പ്രീജി എന്നയാളെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
കൊച്ചിയിലെ കോലഞ്ചേരി തമ്മാനിമറ്റം സ്വദേശി ജെയ്സി ജോയ് (33) എന്ന യുവതിയെയാണ് ആക്രമിച്ചത്. യുവതിയെ രക്ഷിക്കാനെത്തിയ അച്ഛൻ ജോയ് എന്നവർക്കും പ്രതിയുടെ കൈയ്യിൽ നിന്ന് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടിമറ്റത്തെ സിനമാ തീയേറ്ററിനു സമീപം ഏറെക്കാലമായി സ്പെയർസ്പാർട്സ് കട നടത്തുകയാണിവർ.

യുവതിയുടെ കൈകൾക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു

Leave a Reply