You are currently viewing ആന്ധ്രപ്രദേശിൽ സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി വർദ്ധിപ്പിച്ചു

ആന്ധ്രപ്രദേശിൽ സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി വർദ്ധിപ്പിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ആന്ധ്രാപ്രദേശ് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ പരമാവധി ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി വർദ്ധിപ്പിച്ചു. പുതിയ നിയമഭേദഗതി പ്രകാരം, തൊഴിലാളികൾക്ക് ഇനി മുതൽ 6 മണിക്കൂർ ജോലി ചെയ്ത ശേഷം മാത്രമേ ഇടവേള നൽകേണ്ടതുണ്ടാവൂ. മുൻപ് 5 മണിക്കൂർ ജോലി കഴിഞ്ഞാൽ ഇടവേള നൽകേണ്ടതായിരുന്നു.

പുതിയ നിയമപ്രകാരം സ്ത്രീകൾക്ക് രാത്രി 7 മുതൽ രാവിലെ 6 വരെ ഫാക്ടറികളിൽ ജോലി ജോലി ചെയ്യണം. എന്നാൽ, ഇതിന് സുരക്ഷാ സംവിധാനങ്ങളും, യാത്രാ സൗകര്യങ്ങളും, വ്യക്തിപരമായ സമ്മതവും നിർബന്ധമാക്കിയിട്ടുണ്ട്. സർക്കാർ ഈ നിയമഭേദഗതികൾ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ നയത്തിന്റെ ഭാഗമായാണ് കൊണ്ടുവന്നതെന്ന് വ്യക്തമാക്കി. കൂടുതൽ നിക്ഷേപം ആകർഷിക്കുകയും വ്യവസായ മേഖലയിൽ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

അതേസമയം, തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും ഈ നിയമഭേദഗതികൾ ശക്തമായി എതിർക്കുന്നു. തൊഴിലാളികളുടെ ആരോഗ്യവും കുടുംബ ജീവിതവും ബാധിക്കുമെന്ന് അവർ ആരോപിച്ചു. പുതിയ നിയമം തൊഴിലാളികളെ അധികമായി ഉപയോഗിക്കാൻ ഇടയാക്കുമെന്നും, തൊഴിലാളി ക്ഷേമം പൂർണ്ണമായും അവഗണിക്കപ്പെടുമെന്നും വിമർശനമുണ്ട്. വ്യവസായ വികസനത്തിനും തൊഴിലാളി ക്ഷേമത്തിനുമിടയിൽ ആശങ്കകളും പ്രതിഷേധങ്ങളും തുടരുകയാണ്.

Leave a Reply