You are currently viewing ലോകത്തിലെ ആദ്യത്തെ ഫ്യൂഷൻ പവർ പ്ലാന്റ്  വെർജീനിയയിൽ നിർമ്മിക്കും
ലോകത്തിലെ ആദ്യത്തെ ഫ്യൂഷൻ പവർ പ്ലാന്റ്  വെർജീനിയയിൽ നിർമ്മിക്കും

ലോകത്തിലെ ആദ്യത്തെ ഫ്യൂഷൻ പവർ പ്ലാന്റ്  വെർജീനിയയിൽ നിർമ്മിക്കും

കോമൺവെൽത്ത് ഫ്യൂഷൻ സിസ്റ്റംസ് (CFS) ലോകത്തിലെ ആദ്യത്തെ ഗ്രിഡ്-സ്കെയിൽ കൊമേഴ്ഷ്യൽ ഫ്യൂഷൻ പവർ പ്ലാന്റായ എ ആർ സി , വെർജീനിയയിലെ ചെസ്റ്റർഫീൽഡ് കൗണ്ടിയിൽ നിർമ്മിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ചു. 2030-കളുടെ തുടക്കത്തിൽ 400 മെഗാവാട്ട്  കാർബൺ രഹിത വൈദ്യുതി ഗ്രിഡിലേക്ക് എത്തിക്കാനായി ലക്ഷ്യമിടുന്ന ഈ  പദ്ധതി,  ഫ്യൂഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഊർജ്ജ ഉത്പാദനത്തിൽ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു . ഈ പദ്ധതിക്ക് ഏകദേശം 1,50,000 വീടുകൾക്ക് വൈദ്യുതി നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

എ ആർ സി പവർ പ്ലാന്റ് ഫ്യൂഷൻ ഊർജ്ജത്തിൻറെ വൻ സാങ്കേതികമാറ്റം പ്രതിനിധീകരിക്കുന്നു. പരമ്പരാഗത ന്യൂക്ലിയർ ഫിഷനുമായി താരതമ്യം ചെയ്യുമ്പോൾ, ഫ്യൂഷൻ കടൽജലത്തിൽ നിന്ന് ലഭിക്കുന്ന ഡ്യൂട്ടീരിയം, ട്രിടിയം എന്നീ ഘടകങ്ങൾ ചേർത്തുപയോഗിച്ച് പരിധിയില്ലാത്തതും പരിസ്ഥിതി അനുകൂലവുമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നു. ഫ്യൂഷൻ പ്രതിപ്രവർത്തനങ്ങളിൽ ഗ്രീൻഹൗസ് വാതകങ്ങൾ പുറപ്പെടുവിക്കാത്തതിനാൽ ആഗോള താപനത്തിനെതിരെ പോരാടുന്നതിനും ഭാവിയുടെ ഊർജ്ജ ആവശ്യമനുസരിച്ച്  ഉൽപ്പാദനം നടത്തുന്നതിനും ഫ്യൂഷൻ എനർജിക്ക് കഴിയും
“ഈ പദ്ധതി ഊർജ്ജ രംഗത്ത് ഒരു പുത്തൻ ചരിത്രം കുറിക്കും,” എന്ന് സി എസ് എസ് വക്താവ് പറഞ്ഞു. “ആഗോള ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശുദ്ധവും സ്ഥിരതയുള്ളതുമായ പരിഹാരമാണിത്.”

കുറഞ്ഞ ഭൂവിനിയോഗ ആവശ്യകതകളോടെ സുസ്ഥിരവും തടസ്സമില്ലാത്തതുമായ ഊർജ്ജം നൽകാനുള്ള ഫ്യൂഷന്റെ സാധ്യത, 2050-ഓടെ നെറ്റ്-സീറോ കാർബൺ ഉദ്‌വമനം നേടാനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കും. ലോകത്തിലെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു പരിവർത്തന പരിഹാരമായി ഈ പദ്ധതിയെ കാണാം.

Leave a Reply