You are currently viewing ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് ഇനി ഓൺലൈനായി അപേക്ഷിക്കാം

ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് ഇനി ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് (ഐ.ഡി.പി) ലൈസന്‍സിന് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അക്ഷയ സെന്ററുകളിലൂടെയും സ്വന്തം പേരിലുമായി അപേക്ഷ സമര്‍പ്പിക്കാമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. അജിത്കുമാര്‍ അറിയിച്ചു.

അപേക്ഷയ്ക്കുള്ള ഫീസ് ₹1220 മാത്രമാണ്. പ്രത്യേകമായി പോസ്റ്റല്‍ അല്ലെങ്കില്‍ കൊറിയര്‍ ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. അപേക്ഷ അംഗീകരിച്ചതിന്റെ വിവരം എസ്.എം.എസ് മുഖേന ലഭിക്കും.
അപ്രൂവല്‍ ലഭിച്ചതിന് പിന്നാലെയുള്ള പ്രവര്‍ത്തി ദിവസത്തില്‍, അപേക്ഷകനോ അപേക്ഷകന്‍ അധികാരപ്പെടുത്തിയ വ്യക്തിയോ (ചുമതലാപത്രത്തിന്റെ അടിസ്ഥാനത്തില്‍) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ ബന്ധപ്പെട്ട ഓഫീസില്‍ എത്തി ലൈസന്‍സ് കൈപ്പറ്റാവുന്നതാണെന്നും ആര്‍.ടി.ഒ അറിയിച്ചു.

Leave a Reply