You are currently viewing സഞ്ചാരികളുടെ പറുദീസയായ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും കണ്ടുവരാം, കെ എസ് ആർ ടി സിക്കൊപ്പം 

സഞ്ചാരികളുടെ പറുദീസയായ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും കണ്ടുവരാം, കെ എസ് ആർ ടി സിക്കൊപ്പം 

സഞ്ചാരികളുടെ പറുദീസയായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് ഒപ്പം മലങ്കര ഡാമും വാഗമണും കറങ്ങിവരാൻ പുതിയ ബജറ്റ് ടൂറിസം പാക്കേജുമായി കെ എസ് ആർ ടി സി കണ്ണൂർ യൂനിറ്റ്. ഒക്ടോബർ 10 ന് രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് 13ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. ആദ്യ ദിവസം വാഗമൺ പൈൻവാലി ഫോറസ്റ്റ്, മൊട്ടക്കുന്നുകൾ, വാഗമൺ അഡ്വഞ്ചർ പാർക്ക് എന്നിവയോടൊപ്പം ഓഫ് റോഡ് ജീപ്പ് സഫാരിയും യാത്രയുടെ പ്രത്യേകതയാണ്. രണ്ടാം ദിവസം മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവ സന്ദർശിക്കും. താമസവും ഭക്ഷണവും ജീപ്പ് സഫാരി ഉൾപ്പെടെയാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.

ഒക്ടോബർ 10 രാത്രി എട്ട് മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന മലക്കപ്പാറ-കുട്ടനാട് യാത്രയിൽ കുട്ടനാടൻ കാഴ്ചകൾ സ്പീഡ് ബോട്ടിൽ ആസ്വദിച്ച് ആദ്യ ദിനം ആലപ്പുഴയിൽ താമസിക്കും. രണ്ടാമത്തെ ദിവസം ആതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 13 ന് രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 9895859721 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply